ഗോളടിക്കൂ ലോകകപ്പ് കാണൂ..! കൊച്ചിയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ കാണാൻ അവസരമൊരുക്കി ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സഭ​; ഏവർക്കും സ്വാഗതം

ഏ​റ്റു​മാ​നൂ​ർ: കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ അ​വ​സ​ര​മൊ​രു​ക്കു​ന്നു. ലോ​ക​ക​പ്പി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന വ​ണ്‍ മി​ല്ല്യ​ണ്‍ ഗോ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്.

ഏ​റ്റു​മാ​നൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ണ്ടു പേ​ർ​ക്കാ​ണ് ലോ​ക​ക​പ്പ് മ​ത്സ​രം കാ​ണാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക. ഇ​വ​ർ​ക്കു​ള്ള ടി​ക്ക​റ്റും ന​ഗ​ര​സ​ഭ​യു​ടെ പേ​ര് ആ​ലേ​ഖ​നം ചെ​യ്ത ജ​ഴ്സി​യും ന​ൽ​കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജ​യിം​സ് തോ​മ​സ് പ്ലാ​ക്കി​ത്തൊ​ട്ടി​യി​ൽ പ​റ​ഞ്ഞു.

27 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ എ​സ്എ​ഫ്എ​സ്, മേ​രി മൗ​ണ്ട്, മം​ഗ​ളം, പേ​രൂ​ർ സെ​ൻ​റ് സെ​ബാ​സ്റ്റ്യ​ൻ​സ്, തെ​ള്ള​കം ഹോ​ളി​ക്രോ​സ്, ഗ​വ​ണ്‍​മെ​ൻ​റ് ബോ​യ്സ് സ്കു​ളു​ക​ളി​ലാ​ണ് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്ക് ഒ​രു ഗോ​ളേ അ​ടി​ക്കാ​നാ​കൂ.

ജി​ല്ലാ​ത​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ നി​ന്നും ന​റു​ക്കെ​ടു​ക്കു​ന്ന ര​ണ്ടു പേ​ർ​ക്ക് മ​ത്സ​രം കാ​ണാ​നു​ള്ള ടി​ക്ക​റ്റ് സ​ർ​ക്കാ​ർ ന​ൽ​കും. ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ​മ്മ സി​ബി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബോ​ബ​ൻ ദേ​വ​സ്യ, ജോ​യി മ​ന്നാ​മ​ല, ലൗ​ലി പ​ടി​ക​ര, യ​ദു​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി സി. ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts