ഞങ്ങൾക്കും വേണ്ട ആ വിഷജലം..! കേരളത്തിൽ ഇ​നി കൊ​ക്ക കോ​ള, പെ​പ്സി ഉ​ത്പന്ന​ങ്ങ​ൾ വി​ൽ​ക്കി​ല്ല; ജ​ല​ചൂ​ഷ​ണ​ത്തി​നെ​തി​രെ വ്യാ​പാ​രി​ക​ൾ ഒന്നിക്കുന്നു

pepsi-lകോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള കൊ​ക്ക കോ​ള, പെ​പ്സി വിൽപ്പ​ന നി​ർ​ത്തു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സിറു​ദ്ദീ​ൻ. ജ​ല​ചൂ​ഷ​ണ​ത്തി​നെ​തി​രെ വ്യാ​പാ​രി​ക​ൾ എ​ടു​ക്കു​ന്ന ആ​ദ്യചു​വ​ടാ​യാ​ണ് പെ​പ്സി,കൊ​ക്കകോ​ള ഉ​ത്പന്ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം “രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു.

കമ്പനി​ക​ളു​ടെ കു​ടി​വെ​ള്ള​മ​ട​ക്ക​മു​ള്ള എ​ല്ലാ ഉ​ത്പന്ന​ങ്ങ​ളു​ടെ​യും വി​ൽ​പ്പ​ന​യാ​ണ് നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ജ​ല ചൂ​ഷ​ണം നി​ർ​ത്ത​ലാ​ക്കു​ക, സ്വ​ദേ​ശി പാ​നീ​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ്യാ​പാ​രി​ക​ൾ ഇ​ത്ത​രം തീ​രു​മാ​ന​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്.

എ​ന്നാ​ൽ ഇ​ത്ത​രം ഉ​ത്പന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന നി​ർ​ത്താ​ൻ ത​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി (ഹ​സ്സ​ൻ​കോ​യ വി​ഭാ​ഗം) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ കോ​യ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കാ​ല​ത്ത് ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ വ്യാ​പാ​രി​ക​ളു​ടെ വ​രു​മാ​ന​ത്തെ വ​ലി​യ തോ​തി​ൽ ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

Related posts