ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​ക്ക് നീ​ക്കം; അ​നു​മ​തി തേ​ടി അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ധി പ​റ​ഞ്ഞ ജ​ഡ്ജി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​ക്ക് അ​നു​മ​തി തേ​ടി അ​ഭി​ഭാ​ഷ​ക. ന​ടി​യെ അ​ക്ര​മി​ച്ച കേ​സി​ലെ പ്രോ​സി​ക്യൂ​ട്ട​റാ​യ അ​ഡ്വ. ടി.​ബി. മി​നി​യാ​ണ് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​നോ​ട് ഹ​ര്‍​ജി​ക്ക് അ​നു​മ​തി തേ​ടി​യി​രി​ക്കു​ന്ന​ത്. അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ ജ​ഡ്ജി പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി എ​ന്നാ​രോ​പി​ച്ചാ​ണ് ന​ട​പ​ടി.

കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്ക​വേ ആ​യി​രു​ന്നു ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍. എ​ന്നാ​ല്‍ ജ​ഡ്ജി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്ന് അ​ഡ്വ. ടി.​ബി. മി​നി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. കോ​ട​തി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യ അ​ഭി​ഭാ​ഷ​ക​യെ അ​പ​മാ​നി​ക്കു​ന്ന​താ​ണ് പ​രാ​മ​ര്‍​ശ​ങ്ങ​ള്‍. ജ​ഡ്ജി​യു​ടെ പ​രാ​മ​ര്‍​ശം വ്യ​ക്തി​പ​ര​മാ​യും അ​ഭി​ഭാ​ഷ​ക എ​ന്ന നി​ല​യി​ലും അ​പ​മാ​നി​ത​യാ​ക്കി. ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്നും അ​ഡ്വ. ടി.​ബി. മി​നി പ​റ​ഞ്ഞു.

താ​ന്‍ മ​റ്റൊ​രു കേ​സി​ല്‍ ഹാ​ജ​രാ​യ​തി​നാ​ലാ​ണ് കോ​ട​തി​യി​ല്‍ എ​ത്താ​തി​രു​ന്ന​ത്. ആ ​ദി​വ​സം ജൂ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​യെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍ കോ​ട​തി​യി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. അ​ന്ന് മ​റ്റ് അ​ഭി​ഭാ​ഷ​ക​രു​ടെ​യും കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ജ​ഡ്ജി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ളെ​ന്നും ടി.​ബി. മി​നി പ്ര​തി​ക​രി​ച്ചി​രു​ന്നു.
ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​നെ​തി​രെ ഭ​ര​ണ​ത​ല​ത്തി​ല്‍ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. ടി.​ബി. മി​നി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക് അ​നു​മ​തി തേ​ടി അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വി​ചാ​ര​ണ​സ​മ​യ​ത്ത് പ​ത്ത് ദി​വ​സ​ത്തി​ല്‍ താ​ഴെ​യാ​ണ് അ​ഡ്വ. ടി.​ബി. മി​നി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​തെ​ന്നാ​യി​രു​ന്നു ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​ന്‍റെ വി​മ​ര്‍​ശ​നം. കോ​ട​തി​യി​ല്‍ എ​ത്തി​യാ​ല്‍ ഉ​റ​ങ്ങാ​റാ​ണ് പ​തി​വെ​ന്നും കോ​ട​തി പ​രി​ഹ​സി​ച്ചി​രു​ന്നു. കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു വി​മ​ര്‍​ശ​നം.

Related posts

Leave a Comment