മാമനോടൊന്നും തോന്നരുത്, വില കൂട്ടുന്നത് ഒരു ശീലമായിപ്പോയി..! പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി; എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ പ​റ​യു​ന്നത് ഇങ്ങനെ…

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ല്‍ ഇ​ന്നും വ​ര്‍​ധ​ന​വ്. പെ​ട്രോ​ളി​ന് 30 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 87.30 രൂ​പ​യും. ഡീ​സ​ലി​ന് 81.53 രൂ​പ​യി​ലേ​ക്കു​മെ​ത്തി.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോളിന് 88.83 രൂ​പ​യാ​യ​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല ഉ​യ​ര്‍​ന്ന് 82.97 രൂ​പ​യാ​യി. ക​ഴി​ഞ്ഞ​മാ​സം 26നു ​ശേ​ഷം മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന ഇ​ന്ധ​ന​വി​ല​യി​ല്‍ ഇ​ന്ന​ലെ മു​ത​ലാ​ണ് വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തിത്തുട​ങ്ങി​യ​ത്.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ വി​ല വ​ര്‍​ധ​ന​യാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും വി​ല കൂ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ പ​റ​യു​ന്നു.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല കു​റ​ഞ്ഞു നി​ന്ന​പ്പോ​ള്‍ അ​തി​ന്‍റെ ആ​നു​കൂ​ല്യം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ന്ധ​ന വി​ല കു​തി​ച്ചു​യ​രു​മ്പോ​ഴും നി​കു​തി​യി​ല്‍ ഇ​ള​വ് വ​രു​ത്താ​ന്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.

പു​തു​വ​ര്‍​ഷം പി​റ​ന്ന​തി​ന് ശേ​ഷം പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 2.96 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 3.13 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷം കൊ​ണ്ട് 74 രൂ​പ​യി​ല്‍ നി​ന്ന് 87 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ച​ത്. അ​തേ​സ​മ​യം ആ​ഗോ​ള​ത​ല​ത്തി​ല്‍ ആ​ദ്യ ലോ​ക്ക് ഡൗ​ണ്‍ ഉ​ണ്ടാ​യ സ​മ​യ​ത്ത് ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ 20 ഡോ​ള​ര്‍ വ​രെ എ​ത്തി​യി​രു​ന്നു.

ഈ ​സ​മ​യ​ത്തും ഇ​ന്ത്യ​യി​ല്‍ പെ​ട്രോ​ളി​ന്‍റെ വി​ല 72 രൂ​പ വ​രെ​യു​ണ്ടാ​യി​രു​ന്നു. നി​ല​വി​ലെ വി​ല​ക്ക​യ​റ്റം തു​ട​ര്‍​ന്നാ​ല്‍ പു​തി​യ റി​ക്കാ​ര്‍​ഡു​ക​ളി​ലേ​ക്ക് ഇ​ന്ധ​ന​വി​ല​യെ​ത്തും. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല വ​ര്‍​ധ​ന​വു​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത.

Related posts

Leave a Comment