പിണറായി ജനങ്ങളോട് മാപ്പ് പറയണം; ആകാശയാത്ര വിവാദത്തിൽനിന്നും ശ്രദ്ധ തിരിക്കാനാണ് ബൽറാമിനെതിരേ അക്രമം അഴിച്ചുവിടുന്നതെന്ന് ഉമ്മൻചാണ്ടി

കോട്ടയം: ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പുപറയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനങ്ങൾ വിശ്വസിച്ചേൽപ്പിച്ച ഓഖി ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തത് അതീവ ഗുരുതരമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ആകാശയാത്ര വിവാദത്തിൽനിന്നും ശ്രദ്ധ തിരിക്കാനാണ് വി.ടി. ബൽറാമിനെതിരേ സിപിഎം അക്രമം അഴിച്ചുവിടുന്നത്. ബൽറാം വിഷയത്തിൽ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Related posts