അടിച്ചൊതുക്കാൻ ക്വട്ടേഷൻ എടുത്ത്പോലെ പോലീസ്; ആ​ഭ്യ​ന്ത​രം പി​ണ​റാ​യി​ക്കു പ​റ്റി​യ വ​കു​പ്പ​ല്ല, പോ​ലീ​സ് വ​കു​പ്പ് ഒ​ഴി​യ​ട്ടെയെന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​കാ​ര്യം ചെ​യ്യാ​ൻ പ​റ്റി​യ വ​കു​പ്പ​ല്ല ആ​ഭ്യ​ന്ത​രം എ​ന്ന് അ​ദ്ദേ​ഹം ഓ​രോ ദി​വ​സ​വും തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സാ​ധാ​ര​ണ​ക്കാ​രെ അ​ടി​ച്ചൊ​തു​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ എ​ടു​ത്ത​പോ​ലെ​യു​ള്ള പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് മ​ന്ത്രി​ക്കു ക​ഴി​യു​ന്നി​ല്ലെ​ന്നും പി​ണ​റാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ട​ൻ ഒ​ഴി​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​കാ​ര്യം ചെ​യ്യാ​ൻ പ​റ്റി​യ വ​കു​പ്പ​ല്ല ആ​ഭ്യ​ന്ത​രം എ​ന്ന് ഓ​രോ ദി​വ​സ​വും തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വാ​രാ​പ്പു​ഴ​യി​ലെ ശ്രീ​ജി​ത്തി​നെ വീ​ട്ടി​ൽ​നി​ന്ന് വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​കു​ന്ന വ​ഴി അ​ടി​വ​യ​റ്റി​ൽ തൊ​ഴി​ച്ചെ​ന്നു ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ പ​റ​യു​ന്നു. കു​ടി​ക്കാ​ൻ തു​ള്ളി​വെ​ള്ളം പോ​ലും കൊ​ടു​ക്കാ​തെ ആ ​ചെ​റു​പ്പ​ക്കാ​ര​നെ പോ​ലീ​സ് ത​ല്ലി​കൊ​ല്ലു​ക​യാ​യി​രു​ന്നു- ചെ​ന്നി​ത്ത​ല പറഞ്ഞു.

ദ​ളി​ത് ഹ​ർ​ത്താ​ൽ പൊ​ളി​ക്കാ​നാ​യി ദ​ളി​ത് സം​ഘ​ട​നാ നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക, മ​ല​പ്പു​റ​ത്ത് സാ​ധാ​ര​ണ​ക്കാ​രു​ടെ ത​ല ത​ല്ലി​പ്പൊ​ളി​ക്കു​ക, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ മൃ​ഗീ​യ​മാ​യി ത​ല്ലി​ക്കൊ​ല്ലു​ക തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണു പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്.

വ​രാ​പ്പു​ഴ​യി​ൽ ബി​ജെ​പി ഹ​ർ​ത്താ​ലി​ൽ പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ സ​മ​ര​ക്കാ​ർ സാ​ധാ​ര​ണ​ക്കാ​ർ​ക്കു നേ​രെ അ​ഴി​ഞ്ഞാ​ടി. ദ​ളി​ത് നേ​താ​ക്ക​ൻ​മാ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ​വ​ച്ച പോ​ലീ​സ് ബി​ജെ​പി​ക്കാ​ർ​ക്കു​നേ​രെ ക​ണ്ണ​ട​ച്ചു- ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

സാ​ധാ​ര​ണ​ക്കാ​രെ അ​ടി​ച്ചൊ​തു​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ എ​ടു​ത്ത​പോ​ലെ​യു​ള്ള പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് മ​ന്ത്രി​ക്കു ക​ഴി​യു​ന്നി​ല്ല. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഒ​രു മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ട​ൻ ഒ​ഴി​യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts