വെ​ജി​റ്റേ​റി​യ​ൻ പി​സ​യ്ക്ക് പ​ക​രം നോ​ൺ​വെ​ജ് ന​ൽ​കി; പി​സ ഔ​ട്ട്‌​ലെ​റ്റി​നെ​തി​രെ യു​വ​തി കോ​ട​തി​യി​ൽ; പരാതിയില്‍ പറയുന്നത് ഇങ്ങനെയൊക്കെ…

ന്യൂഡൽഹി: വെ​ജി​റ്റേ​റി​യ​ൻ പി​സ​യ്ക്കു പ​ക​രം നോ​ൺ​വെ​ജി​റ്റേ​റി​യ​ൻ പി​സ ന​ൽ​കി സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ഷ്ട​പ​രി​ഹാ​രം തേ​ടി യു​വ​തി കോ​ട​തി​യി​ൽ.

ഡ​ൽ​ഹി സ്വ​ദേ​ശി​നി​യാ​യ ദീ​പാ​ലി ത്യാ​ഗി​യാ​ണ് ക​ൺ​സ്യൂ​മ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

2019 മാ​ർ​ച്ച് 21നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​മേ​രി​ക്ക​ൻ പി​സ ഔ​ട്ട്ലെ​റ്റി​ലാ​ണ് ഇ​വ​ർ വെ​ജി​റ്റേ​റി​ൻ പി​സ​യ്ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യ​ത്.

എ​ന്നാ​ൽ നോ​ൺ വെ​ജ് പി​സ​യാ​ണ് യു​വ​തി​ക്ക് ല​ഭി​ച്ച​ത്. ക​ഴി​ച്ചു ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് ത​നി​ക്ക് ല​ഭി​ച്ച​ത് നോ​ൺ വെ​ജ് പി​സ​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി​ക്ക് മ​ന​സി​ലാ​യ​ത്.

പ​രാ​തി അ​റി​ഞ്ഞ പി​സ ഔ​ട്ട്‌​ലെ​റ്റ് അ​ധി​കൃ​ത​ര്‍ ക്ഷ​മ ചോ​ദി​ക്കു​ക​യും മു​ഴു​വ​ന്‍ കു​ടും​ബ​ത്തി​നും സൗ​ജ​ന്യ​മാ​യി വെ​ജി​റ്റേ​റി​യ​ന്‍ പി​സ ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​ന​വും ന​ല്‍​കി.

എ​ന്നാ​ൽ ത​ന്‍റെ മ​ത ആ​ചാ​രം ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്ന കാ​ര​ണ​മാ​ണ് യു​വ​തി പ​റ​യു​ന്ന​ത്.

മാം​സ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന്‍റെ ദോ​ഷം തീ​ര്‍​ക്കാ​ന്‍ നി​ര​വ​ധി പൂ​ജ​ക​ള്‍ ചെ​യ്യേ​ണ്ടി വ​ന്നു​വെ​ന്നും അ​തി​ന് ല​ക്ഷ​ങ്ങ​ള്‍ ചി​ല​വാ​യെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു.

സം​ഭ​വ​ത്തി​ൽ ഡ​ല്‍​ഹി ജി​ല്ലാ ക​ണ്‍​സ്യൂ​മ​ര്‍ കോ​ട​തി ക​മ്പ​നി​യോ​ട് മ​റു​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മാ​ര്‍​ച്ച് 17നാ​ണ് അ​ടു​ത്ത ഹി​യ​റിം​ഗ്.

Related posts

Leave a Comment