“പി​സ” ന്യൂ​ജ​ൻ അ​ല്ല 2,000 വ​ർ​ഷം മു​ൻ​പേ ഉ​ണ്ടാ​യി​രു​ന്നു! പി​സ​യു​ടെ ചി​ത്ര​വും വി​ശേ​ഷ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറൽ


റോം: ​ഒ​രു പി​സ​യു​ടെ ചി​ത്ര​വും വി​ശേ​ഷ​ങ്ങ​ളു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

പു​രാ​ത​ന റോ​മ​ൻ ന​ഗ​ര​മാ​യ പോം​പൈ​യി​ൽ​നി​ന്നു പു​രാ​വ​സ്തു​ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ ജ​ലഛാ​യാ ചി​ത്ര​ത്തി​ൽ ന്യൂ​ജ​ൻ​മാ​രു​ടെ ഇ​ഷ്ട​വി​ഭ​വ​മാ​യ പി​സ​യു​ടെ പൂ​ർ​വി​ക​നെ ക​ണ്ടെ​ത്തി​യെ​ന്നാ​ണു വാ​ർ​ത്ത.

വെ​ള്ളി​ത്ത​ളി​ക​യി​ൽ വീ​ഞ്ഞും പ​ഴ​ങ്ങ​ളും പി​സ പോ​ലെ തോ​ന്നി​ക്കു​ന്ന ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​വു​മാ​ണ് ജ​ലഛാ​യാ​ചി​ത്ര​ത്തി​ലു​ള്ള​ത്. 2,000 വ​ർ​ഷ​മാ​ണ് പെ​യി​ന്‍റിം​ഗി​നു ക​ണ​ക്കാ​ക്കു​ന്ന പ​ഴ​ക്കം.

പോം​പൈ​യി​ൽ ന​ട​ത്തി​യ ഉ​ത്ഖ​ന​ന​ങ്ങ​ളി​ലാ​ണു ചി​ത്രം ക​ണ്ടെ​ത്തി​യ​ത്. ഏ​തോ പു​രാ​ത​ന പോം​പി​യ​ൻ വീ​ടി​ന്‍റെ ചു​മ​ർ അ​ല​ങ്ക​രി​ച്ചി​രു​ന്ന​താ​ണ് ഈ ​പെ​യി​ന്‍റിം​ഗ് എ​ന്നു ക​രു​തു​ന്നു.

ചി​ത്ര​ത്തി​ൽ ഒ​രു വെ​ള്ളി​ത്ത​ളി​ക​യി​ൽ ഒ​രു വൈ​ൻ ക​പ്പ്, വി​വി​ധ പ​ഴ​ങ്ങ​ൾ (അ​ത് മാ​ത​ള​നാ​ര​ക​മോ ഈ​ന്ത​പ്പ​ഴ​മോ ആ​കാം), സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, ഉ​ണ​ക്കി​യ പ​ഴ​ങ്ങ​ൾ, മ​ഞ്ഞ സ്ട്രോ​ബെ​റി​ക​ൾ എ​ന്നി​വ​യ്ക്കൊ​പ്പ​മാ​ണ് പി​സ എ​ന്നു ക​രു​തു​ന്ന വി​ഭ​വം.

അ​തേ​സ​മ​യം, പെ​യി​ന്‍റിം​ഗി​ലു​ള്ള വി​ഭ​വ​ത്തി​ൽ പി​സ​യാ​യി ക​ണ​ക്കാ​ക്കേ​ണ്ട ക്ലാ​സി​ക് ചേ​രു​വ​ക​ൾ ഇ​ല്ലെ​ന്നാ​ണ് ഇ​റ്റാ​ലി​യ​ൻ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment