40 മീ​റ്റ​ർ നീ​ള​വും 20 മീ​റ്റ​ർ വീ​തി​യും 15 അ​ടി ആഴവും..! വേ​റി​ട്ട മാ​തൃ​ക​യാ​യി പി.​ജെ. ജോ​സ​ഫി​ന്‍റെ പു​ര​യി​ട​ത്തി​ലെ ച​ണ​ച്ചാ​ക്ക് കു​ളം

തൊ​ടു​പു​ഴ: മ​ൽ​സ്യ​കൃ​ഷി​ക്കും ജ​ല​സേ​ച​ന​ത്തി​നു​മാ​യി പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ പു​റ​പ്പു​ഴ​യി​ലെ പു​ര​യി​ട​ത്തി​ൽ ച​ണ​ച്ചാ​ക്കുകൊ​ണ്ടു​ള്ള കു​ളം നി​ർ​മാ​ണം പുരോഗമിക്കുന്നു. 40 മീ​റ്റ​ർ നീ​ള​വും 20 മീ​റ്റ​ർ വീ​തി​യും 15 അ​ടി ആ​ഴ​വു​മു​ള്ള കു​ള​മാ​ണു നി​ർ​മി​ക്കു​ന്ന​ത്.

ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്. മ​ധു​വി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ 20 അ​ടി​നീ​ള​വും 10 അ​ടി വീ​തി​യും അ​ഞ്ച​ടി ആ​ഴ​വു​മു​ള്ള ച​ണ​ച്ചാ​ക്ക് കു​ള​ത്തെ​പ്പ​റ്റി പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​പു ജോ​സ​ഫ് മനസിലാക്കി. ​

തു​ട​ർ​ന്ന് കൃ​ഷി​യും മ​ത്സ്യ​ക്കൃ​ഷി​യും മു​ന്നി​ൽ​ക്ക​ണ്ട് ച​ണ​ച്ചാ​ക്കു​ക​ൾ​ക്കൊ​ണ്ടൊ​രു പ​രീ​ക്ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​പു ജോ​സ​ഫ് പ​റ​ഞ്ഞു.

ച​ണ​ച്ചാ​ക്ക് വാ​ട്ട​ർ​ടാ​ങ്കു​ക​ൾ സം​സ്ഥാ​ന​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ വ​യ​നാ​ട് അ​ന്പ​ല​വ​യ​ൽ കൃ​ഷി​വി​ജ്ഞാ​ൻ കേ​ന്ദ്ര​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലയിലെ പ്ര​ഫ. പി. ​രാ​ജേ​ന്ദ്ര​ന്‍റെ സാ​ങ്കേ​തി​ക ഉ​പ​ദേ​ശ​ത്തി​ലാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

കുള​ത്തി​ൽ കേ​ജ് ക​ൾ​ച്ച​റിം​ഗ് മാ​തൃ​ക​യി​ൽ 5000 തി​ലോ​പ്പിയ​യെ വ​ള​ർ​ത്താ​നാ​ണ് അ​പു​വി​ന്‍റെ ല​ക്ഷ്യം. സാ​ധാ​ര​ണ കോ​ണ്‍​ക്രീ​റ്റ് കു​ള​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ഈ ​കു​ള​ത്തി​ന് നി​ർ​മാ​ണ​ച്ചെ​ല​വ് വ​ള​രെ കു​റ​വാ​ണെ​ന്ന് അപു പ​റ​യു​ന്നു.

Related posts

Leave a Comment