എഴുപത്തിയൊന്ന് വയസായി! ടി.പി. കേസ് പ്രതി കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം; കുടുംബാംഗങ്ങളുടെയും കെ.കെ. രമയുടെയും മൊഴി രേഖപ്പെടുത്തി

ക​ണ്ണൂ​ർ: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​യാ​യ സി​പി​എം നേ​താ​വ് പി.​കെ. കു​ഞ്ഞ​ന​ന്ത​ന് ശി​ക്ഷാ ഇ​ള​വ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം. 70 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്കു​ന്ന​തി​ന്‍റെ സ​ർ​ക്കാ​ർ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​ഞ്ഞ​ന​ന്ത​നെ ഒ​ഴി​വാ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ.​കെ. ര​മ​യു​ടെ​യും കു​ഞ്ഞ​ന​ന്ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി മൂ​ന്നു​ദി​വ​സം മു​ന്പ് കൊ​ള​വ​ല്ലൂ​ർ എ​സ്ഐ ടി.​വി. ധ​ന​ജ്ഞ​യ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി. മൊ​ഴി​യു​ടെ റി​പ്പോ​ർ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

71 വ​യ​സാ​യ കു​ഞ്ഞ​ന​ന്ത​ൻ ഇ​പ്പോ​ൾ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ്. ടി​പി കേ​സി​ലെ​പ്ര​തി​ക​ൾ​ക്ക് ഒ​ന്നി​ച്ച് പ​രോ​ൾ ന​ൽ​കി​യ​തും ചി​ല പ്ര​തി​ക​ൾ​ക്ക് ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ സു​ഖ ചി​കി​ത്സ ന​ൽ​കി​യ​തും വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് കു​ഞ്ഞ​ന​ന്ത​ന് ശി​ക്ഷാ ഇ​ള​വ് ന​ല്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്.

പ​രോ​ളി​നി​ടെ കു​ന്നോ​ത്ത്പ​റ​ന്പ് സി​പി​എം ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ കു​ഞ്ഞ​ന​ന്ത​ൻ പ​ങ്കെ​ടു​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. പ​രോ​ൾ പ​രി​ധി മ​റി​ക​ട​ന്ന് പ​രോ​ൾ അ​നു​വ​ദി​ച്ച​തും വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

Related posts