ഗുരുവായൂരപ്പന്റെയും അച്ഛന്റെയും അനുഗ്രഹം! മുന്നൂലം ഭവന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യാ​യി ക്ഷേ​ത്രം ഓ​തി​ക്ക​ൻ കു​ടും​ബാം​ഗം മു​ന്നൂ​ലം മ​ന​ക്ക​ൽ ഭ​വ​ൻ ന​ന്പൂ​തി​രി​യെ(45) തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ത് ര​ണ്ടാംത​വ​ണ​യാ​ണ് അ​ദ്ദേ​ഹം മേ​ൽ​ശാ​ന്തി​യാ​കു​ന്ന​ത്.

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഓ​തി​ക്ക​നാ​യി​രു​ന്ന മു​ന്നൂ​ലം വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​യു​ടെയും ചെ​ർപ്പുളശേരി ശ്രീ​കൃ​ഷ്ണ​പു​രം കു​ള​ക്ക​ട​വ് കു​റു​ശാ​ത്ത​മ​ണ്ണ ഇ​ല്ല​ത്തെ ആ​ര്യ അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ​യും മ​ക​നാ​ണ്. ഗു​രു​വാ​യൂ​ർ തെ​ക്കേ​ന​ട​യി​ൽ ജ​യ​കൃ​ഷ്ണ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് താ​മ​സം. ക​ഴി​ഞ്ഞ 21 വ​ർ​ഷ​മാ​യി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ പൂ​ജ​ക​ൾ ചെ​യ്തുവ​രു​ന്നു.

മ​ല​പ്പു​റം കാ​ളാ​ട്ട് മ​ന​മൂ​ർ​ത്തീ ക്ഷേ​ത്രം, വെ​ളു​വി​ൽ കാ​ർ​ത്ത്യാ​യ​നി ക്ഷേ​ത്രം, പു​ത്തു​കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്രം തു​ട​ങ്ങി​യ ക്ഷേ​ത്ര​ങ്ങ​ളി​ലെ ത​ന്ത്രി​യു​മാ​ണ്. അ​ച്ഛൻ വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി മൂ​ന്നു തവണയും, ജ്യേഷ്ഠൻ ഹ​രി ന​ന്പൂ​തി​രി ഒരുതവണയും ​മേ​ൽ​ശാ​ന്തി​യാ​യി​ട്ടു​ണ്ട ്. 2014 ഒ​ക്ടാ​ബ​റിലാ​ണ് ഭവൻ നന്പൂതിരി ആ​ദ്യം മേ​ൽ​ശാ​ന്തി​യാ​യ​ത്.​

48 അ​പേ​ക്ഷ​ക​രി​ൽ കൂ​ടി​ക്കാ​ഴ്ചയ്ക്കു 42 പേരെ ക്ഷ​ണി​ച്ചിരുന്നു. ഇവരിൽ 39പേ​ർ ക്ഷേ​ത്രം ത​ന്ത്രി ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ടു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ക്ഷേ​ത്ര​ത്തി​ൽ ഉ​ച്ച​പൂ​ജ ന​ട തു​റ​ന്ന​പ്പോ​ൾ കൂ​ടി​ക്കാ​ഴ്ചയി​ൽ യോ​ഗ്യ​രാ​യ 38പേ​രു​ടെ പേ​രു​ക​ൾ വെ​ള്ളി കും​ഭ​ത്തി​ൽ നി​ക്ഷേ​പി​ച്ചു. ത​ന്ത്രി​മാ​രാ​യ ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട്, ചേ​ന്നാ​സ് ഹ​രി ന​ന്പൂ​തി​രി​പ്പാ​ട് എ​ന്നി​വ​രു​ടെ​യും ഭ​ക്ത​ജ​ന​ങ്ങ​ളു​ടേ​യും സാ​നി​ധ്യ​ത്തി​ൽ ഇ​പ്പോ​ഴ​ത്തെ മേ​ൽ​ശാ​ന്തി ഇ.​പി.​ കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ന​റു​ക്കെ​ടു​ത്തു.

ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ​യും അ​ച്ഛന്‍റെ​യും അ​നു​ഗ്ര​ഹ​മാ​ണ് മേ​ൽ​ശാ​ന്തി​യാ​വാ​ൻ അ​വ​സ​രം ല​ഭി​ച്ച​തെ​ന്ന് ഭ​വ​ൻ നന്പൂ​തി​രി പ​റ​ഞ്ഞു.12​ദി​വ​സ​ത്തെ ഭ​ജ​ന​ത്തി​നുശേ​ഷം ഈമാസം 31ന് ​രാ​ത്രി ചു​മ​ത​ല​യേ​ൽ​ക്കും.​ശ്രീ​കൃ​ഷ്ണ​പു​രം കി​ഴി​യേ​ട​ത്ത് മ​ന​യി​ൽ ഷീ​ജ​യാ​ണ് ഭാ​ര്യ, എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​നി​രു​ദ്ധ്് മ​ക​നാ​ണ്.

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്,എ.​വി.​പ്ര​ശാ​ന്ത്, ഉ​ഴ​മ​ല​യ്ക്ക​ൽ വേ​ണു​ഗോ​പാ​ൽ, കെ.​ കെ. ​രാ​മ​ച​ന്ദ്ര​ൻ,അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി.​സി.​ ശ​ശി​ധ​ര​ൻ,ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രാ​യ പി.​ശ​ങ്കു​ണ്ണി​രാ​ജ്, സി.​ശ​ങ്ക​ര​നു​ണ്ണി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Related posts