വ​ര്‍​ഗീ​യ​ത പ​റ​ഞ്ഞ് എ​ക്കാ​ല​വും ഭ​രി​ക്കാ​മെ​ന്ന് കേ​ന്ദ്രം ക​രു​തേ​ണ്ട: കു​ഞ്ഞാ​ലി​ക്കു​ട്ടി

ക​ണ്ണൂ​ര്‍: വ​ര്‍​ഗീ​യ​ത പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച് എ​ക്കാ​ല​ത്തും ഭ​രി​ക്കാ​മെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ക​രു​തി​യ​തെ​ന്നും എ​ന്നാ​ല്‍ അ​തി​ന് അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും ജ​ന​ങ്ങ​ള്‍ സം​ഘ​ടി​ത​മാ​യി ചേ​ര്‍​ന്ന് പ്ര​തി​രോ​ധി​ക്കു​മെ​ന്നും. മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളോ​ട് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി “സ​മ​ര​ചൂ​ള​യി​ൽ ഇ​ന്ത്യ ജ​ന്ത​ർ മ​ന്ത​ർ ന​ൽ​കു​ന്ന പ്ര​തീ​ക്ഷ” എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ന് ശേ​ഷം ന​ട​ന്ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് ജ​ന​ങ്ങ​ളു​ടെ പൗ​രാ​വ​കാ​ശം ഒ​റ്റ​യ​ടി​ക്ക് ത​ട്ടി​പ്പ​റി​ച്ചെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ലെ​ന്ന് കേ​ന്ദ്ര​ത്തി​ന് മ​ന​സി​ലാ​യി. ജ​ന്ത​ര്‍ മ​ന്ത​ര്‍ അ​ട​ച്ചി​ട്ടാ​ല്‍ എ​വി​ടെ നി​ല്‍​ക്കു​ന്നോ അ​വി​ടം ജ​ന്ത​ര്‍ മ​ന്ത​റാ​യി പ്ര​ഖ്യാ​പി​ക്കും. കോ​ട​തി​യും പാ​ര്‍​ല​മെ​ന്‍റും ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ല്‍​ക്കു​മെ​ന്ന് ഈ ​സ​മ​ര​ത്തോ​ടെ തെ​ളി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സ്‌​റ്റേ​ഡി​യം കോ​ര്‍​ണ​റി​ലു​ള​ള നെ​ഹ്‌​റു സ്തൂ​പം പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് കാ​ൾ ടെ​ക്സ് സി​എ​ച്ച് സ്‌​ക്വ​യ​റി​ല്‍ സ​മാ​പി​ച്ചു.

തു​ട​ര്‍​ന്ന് ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു മീ​രാ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ക​രീം ചേ​ലേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. സ​ഹ​ദു​ള്ള, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹി​മാ​ൻ ക​ല്ലാ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പി.​കെ.​അ​ബ്ദു​ള്ള ഹാ​ജി, മ​ഹ​മൂ​ദ് ക​ട​വ​ത്തൂ​ർ, കെ.​എ. ല​ത്തീ​ഫ്, എ​സ്. മു​ഹ​മ്മ​ദ്, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, കെ.​വി. മു​ഹ​മ്മ​ദ​ലി ഹാ​ജി, ഇ​ബ്രാ​ഹിം​കു​ട്ടി തി​രു​വ​ട്ടൂ​ർ, ടി.​എ. ത​ങ്ങ​ൾ, അ​ൻ​സാ​രി തി​ല്ല​ങ്കേ​രി, എം.​പി. മു​ഹ​മ്മ​ദ​ലി, മ​ഹ​മൂ​ദ് അ​ള്ളാo​കു​ളം, ടി.​പി. മു​സ്ത​ഫ, എ​ൻ.​കെ. റ​ഫീ​ഖ്, ബി.​കെ. അ​ഹ​മ്മ​ദ്, ഡെ​പ്യൂ​ട്ടി​മേ​യ​ർ കെ.​പി. താ​ഹി​ർ, എം.​എ. ക​രീം, പി. ​സാ​ജി​ത, കെ.‌​കെ. ഷി​നാ​ജ്, ഷ​ജീ​ർ ഇ​ഖ്ബാ​ൽ. യൂ​ന​സ് പ​ട​നോ​ട്ട്, കെ.​പി. റം​ഷാ​ദ്, കെ.​സി. അ​ഹ​മ്മ​ദ്, സി.​പി.​വി. അ​ബ്ദു​ള്ള, യു.​പി. അ​ബ്ദു​റ​ഹി​മാ​ൻ, ആ​ലി​ക്കു​ഞ്ഞി പ​ന്നി​യൂ​ർ, സി. ​സീ​ന​ത്ത്, എം.​പി.​എ. റ​ഹീം, പി.​പി. മ​ഹ​മൂ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment