കുഞ്ഞാലിക്കുട്ടി ദേശീയരാഷ്‌ട്രീയം വിടുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല, നോട്ടം നിയമസഭയിലേക്ക്

മ​ല​പ്പു​റം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് മു​സ്‌​ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ഇക്കാര്യത്തിൽ അ​ഭ്യൂ​ഹ​ങ്ങ​ളൊ​ന്നും വേ​ണ്ടെന്നും വരുന്ന തെരഞ്ഞെടുപ്പിൽ മ​ത്സ​രി​ക്കി​ല്ലെന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീ​ഗ് ആ​വ​ശ്യ​പ്പെ​ടു​ന്ന അ​ധി​ക സീ​റ്റ് എ​വി​ടെ വേ​ണ​മെ​ന്ന് പാ​ര്‍​ട്ടി യോ​ഗ​ത്തി​ന് ശേ​ഷം അ​റി​യി​ക്കും. ലീഗിന് ലഭിക്കുന്ന സീറ്റുകളിൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സാ​ദി​ഖ​ലി ശിഹാബ് ത​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നും എ​ത്ര സീ​റ്റ് എ​ന്ന​തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു.

സ​മ​സ്ത​യും പാ​ണ​ക്കാ​ട് ത​ങ്ങ​ള്‍​മാ​രും ഐ​ക്യ​ത്തി​ല്‍ ത​ന്നെ​യാ​ണ് മുന്നോട്ടുപോകുന്നത്. സ​മു​ദാ​യ ഐ​ക്യ​ത്തി​ല്‍ വി​ള്ളൽ വീണിട്ടില്ല. എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യി​ലെ ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണം ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണ്. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്കെഎസ്എസ്എഫ് നേതാവ് സ​ത്താ​ര്‍ പ​ന്ത​ല്ലൂ​രി​ന്‍റെ കൈവെ​ട്ടു പ​രാ​മ​ര്‍​ശത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്നും കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി. പ്രസ്താവന അ​വ​ര്‍ ത​ന്നെ വി​ല​യി​രു​ത്ത​ട്ടെ എന്നും ഇക്കാര്യത്തിൽ പ്രതികരണത്തിനില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment