പ്ലാ​സ്റ്റി​ക് നി​രോ​ധ​നം നി​ല​വി​ൽ വ​ന്നു! സാധനം വാങ്ങനെത്തുന്നവരും ആശയക്കുഴപ്പത്തില്‍; പകരം സാധ്യതകള്‍ തേടി കടയുടമകള്‍; നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കളും നിരോധനത്തില്‍ നിന്നും ഒഴിവാക്കിയവയും ഇതൊക്കെ…

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക്കി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം നി​ല​വി​ൽ വ​ന്നു. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ് നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന​ത്. വ്യാ​പാ​രി​ക​ളു​ടെ എ​തി​ർ​പ്പു​ണ്ടെ​ങ്കി​ലും നി​രോ​ധ​ന​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. അ​തേ​സ​മ​യം സ​ർ​ക്കാ​ർ നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് സാ​മ​ഗ്രി​ക​ളു​ടെ സ്റ്റോ​ക്ക് കൈ​വ​ശ​മു​ണ്ടെ​ന്ന പേ​രി​ൽ 15 വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ട്.

അ​തേ​സ​മ​യം ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും മു​റി​ച്ചു​വ​ച്ച ഇ​റ​ച്ചി, മ​ത്സ്യം എ​ന്നി​വ പൊ​തി​യാ​നു​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ എ​ന്നി​വ​യെ നി​രോ​ധ​ന​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​യു​ടെ ഉ​ൽ​പാ​ദ​ക​രും വി​ൽ​പ​ന​ക്കാ​രും ഇ​റ​ക്കു​മ​തി​ക്കാ​രും ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന പാ​ക്ക​റ്റു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും തി​രി​കെ ശേ​ഖ​രി​ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നു സ​മ​ർ​പ്പി​ക്കു​ക​യും പാ​ലി​ക്കു​ക​യും വേ​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ, കേ​ര​ഫെ​ഡ്, മി​ൽ​മ, കേ​ര​ള വാ​ട്ട​ർ അ​ഥോ​റ്റി തു​ട​ങ്ങി​യ പ്ലാ​സ്റ്റി​ക് പാ​ക്കേ​ജിം​ഗ് ന​ട​ത്തു​ന്ന മ​റ്റ് പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്.

മു​ൻ​കൂ​ട്ടി അ​ള​ന്നു വ​ച്ചി​രി​ക്കു​ന്ന ധാ​ന്യ​ങ്ങ​ൾ, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ, പ​ഞ്ച​സാ​ര, ധാ​ന്യ​പ്പൊ​ടി​ക​ൾ എ​ന്നി​വ സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് പാ​ക്ക​റ്റു​ക​ളെ​യും നി​രോ​ധ​ന​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ വ​സ്തു​ക്ക​ൾ

• പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ (​ക​നം നോ​ക്കാ​തെ)
• ടേ​ബി​ളി​ൽ വി​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ
• തെ​ർ​മോ​ക്കോ​ൾ, സ്റ്റെ​റോ​ഫോം എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന പ്ലേ​റ്റു​ക​ൾ, ക​പ്പു​ക​ൾ, അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ
• പ്ലാ​സ്റ്റി​ക് ക​പ്പു​ക​ൾ, ടം​ബ്ല​റു​ക​ൾ, പ്ലേ​റ്റു​ക​ൾ, സ്പൂ​ണു​ക​ൾ, ഫോ​ർ​ക്കു​ക​ൾ, സ്ട്രോ​ക​ൾ, ഡി​ഷു​ക​ൾ, സ്റ്റി​റ​ർ,
• പ്ലാ​സ്റ്റി​ക് കോ​ട്ടി​ങ്ങ് ഉ​ള്ള പേ​പ്പ​ർ ക​പ്പു​ക​ൾ, പേ​പ്പ​ർ പ്ലേ​റ്റു​ക​ൾ, പേ​പ്പ​ർ ബൗ​ളു​ക​ൾ, പേ​പ്പ​ർ ബാ​ഗു​ക​ൾ
• നോ​ണ്‍ വൂ​വ​ണ്‍ ബാ​ഗു​ക​ൾ, പ്ലാ​സ്റ്റി​ക് പ​താ​ക, പ്ലാ​സ്റ്റി​ക് ബ​ണ്ടിം​ഗ്
• പ്ലാ​സ്റ്റി​ക് വാ​ട്ട​ർ പൗ​ച്ച​സ്, ബ്രാ​ൻ​ഡ​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് ജ്യൂ​സ് പാ​ക്ക​റ്റു​ക​ൾ
• 500 മി​ല്ലീ ലി​റ്റ​റി​ൽ താ​ഴെ​യു​ള്ള കു​ടി​വെ​ള്ള കു​പ്പി​ക​ൾ
• പ്ലാ​സ്റ്റി​ക് ഗാ​ർ​ബേ​ജ് ബാ​ഗു​ക​ൾ
• പി​വി​സി ഫ്ള​ക്സ് മെ​റ്റീ​രി​യ​ൽ​സ്
• പ്ലാ​സ്റ്റി​ക് പാ​ക്ക​റ്റു​ക​ൾ

നി​രോ​ധ​ന​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​വ

• ഭ​ക്ഷ​ണ​വും മു​റി​ച്ച പ​ച്ച​ക്ക​റി​യും പൊ​തി​യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക്ലി​ങ്ഫി​ലിം
• മു​ൻ​കൂ​ട്ടി അ​ള​ന്നു​വെ​ച്ച ധാ​ന്യ​ങ്ങ​ൾ, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ, പ​ഞ്ച​സാ​ര, ധാ​ന്യ​പ്പൊ​ടി​ക​ൾ എ​ന്നി​വ സൂ​ക്ഷി​ക്കു​ന്ന പ്ലാ​സ്റ്റി​ക് പാ​ക്ക​റ്റു​ക​ൾ
• ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പാ​ക്ക​റ്റു​ക​ൾ
• ബ്രാ​ൻ​ഡ​ഡ് ജ്യൂ​സ് പാ​ക്ക​റ്റു​ക​ൾ
• ക​യ​റ്റു​മ​തി ചെ​യ്യാ​ൻ നി​ർ​മി​ച്ച പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ, ആ​രോ​ഗ്യ​പ​രി​പാ​ല​ന​രം​ഗ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, ക​ന്പോ​സ്റ്റ​ബി​ൾ പ്ലാ​സ്റ്റി​ക്

Related posts