ഐക്യ ദീപം തെളിക്കാനുള്ള ആഹ്വാനത്തിന് പിന്തുണ ! മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഐക്യം വിളിച്ചോതാന്‍ വേണ്ടി ഐക്യ ദീപം തെളിയിക്കാനുള്ള തന്റെ ആഹ്വാനത്തിന് പിന്തുണയറിച്ചതിനാണ് മോദി മമ്മൂട്ടിയോട് നന്ദി പറഞ്ഞത്.

ട്വിറ്ററിലൂടെയായിരുന്നു മോദി നന്ദി പറഞ്ഞത്. നന്ദി മമ്മൂക്കാ. സാഹോദര്യത്തിനും ഐക്യത്തിനും വേണ്ടി താങ്കളെപ്പോലുള്ളവര്‍ നടത്തുന്ന മനസറിഞ്ഞുള്ള ആഹ്വാനങ്ങളാണ് കോവിഡ് 19ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

Related posts

Leave a Comment