പ്രതി ‘സി​പി​എം’ നേ​താ​വ്; പോ​ക്‌​സോ​ കേ​സി​ല്‍ ജില്ലാ കമ്മിറ്റിയംഗത്തെ അ​റ​സ്റ്റ് ചെയ്യാതെ പോലീസ്

മ​ല​പ്പു​റം: പോ​ക്സോ കേ​സി​ല്‍ പ്ര​തി​യാ​യ സി​പി​എം മ​ല​പ്പു​റം ജി​ല്ലാ​ക്ക​മ്മി​റ്റി അം​ഗ​ത്തെ ഒ​രാ​ഴ്ച​യാ​യി​ട്ടും പി​ടി​കൂ​ടാ​തെ പോ​ലീ​സ്.

പ്ര​തി​ക്ക് ഒ​ളി​വി​ല്‍ പോ​കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി​യെ​ന്നാ​ണ് ആ​ക്ഷേ​പം. പ്ര​തി​യെ തേ​ടി ര​ണ്ട് ത​വ​ണ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

സി​പി​എ​മ്മി​ന്‍റെ മ​ല​പ്പു​റം ജി​ല്ല​ക്ക​മ്മി​റ്റി അം​ഗ​മാ​യ വേ​ലാ​യു​ധ​ന്‍ വ​ള്ളി​ക്കു​ന്നി​നെ​തി​രേ​യാ​ണ് പോ​ക്‌​സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ആ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ചൈ​ല്‍​ഡ് ലൈ​ന്‍ സം​ഭ​വം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​തോ​ടെ പൊ​ന്നാ​നി പോ​ലീ​സ് വേ​ലാ​യു​ധ​നെതിരേ ​കേ​സെ​ടു​ത്തു.

കു​ട്ടി​യു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി.​പ​ക്ഷേ കേ​സെ​ടു​ത്ത് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ളാ​യി​ല്ല.
കേസിൽ പ്രതിയായതോടെ മുഖം രക്ഷിക്കാൻ സിപിഎം വേലായുധനെ പുറത്താ ക്കിയിരുന്നു.

Related posts

Leave a Comment