ഗ​ൾ​ഫി​ലേ​ക്ക് പോ​കാ​ൻ ര​ണ്ടു​ദി​വ​സം മാ​ത്രം ബാ​ക്കി: പോ​ക്സോ കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ; ഇയാളുടെ ഭാര്യ മൂന്നാമതും ഗർഭിണിയാണ്

കാ​സ​ർ​കോ​ട്: പു​തി​യ ജോ​ലി​ക്ക് വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ ര​ണ്ടു​ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ പോ​ക്സോ കേ​സി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കു​മ്പ​ള സ്വ​ദേ​ശി​യാ​യ അ​ബു താ​ഹി​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2022-നും 2023-​നും ഇ​ട​യി​ൽ വി​ദ്യാ​ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ‌​വ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള കേ​സ്. വി​വാ​ഹി​ത​നാ​യ അ​ബു താ​ഹി​റി​ന് ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. ഇ​യാ​ളു​ടെ ഭാ​ര്യ നി​ല​വി​ൽ ഗ​ർ​ഭി​ണി​യു​മാ​ണ്.

അ​ബു താ​ഹി​റും കു​ടും​ബ​വും വി​ദ്യാ​ന​ഗ​റി​ൽ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന കാ​ല​ത്താ​ണ് അ​തി​ക്ര​മം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പെ​ൺ​കു​ട്ടി​ക്ക് ഇ​പ്പോ​ൾ 19 വ​യ​സാ​ണ് പ്രാ​യം എ​ങ്കി​ലും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കു​മ്പോ​ൾ പെ​ൺ​കു​ട്ടി​ക്ക് 16 വ​യ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

പെ​ൺ​കു​ട്ടി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ന്തോ സം​ശ​യം തോ​ന്നി. ഉ​ട​ൻ​ത​ന്നെ പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ബു താ​ഹി​റു​മാ​യു​ള്ള ചാ​റ്റു​ക​ളും കോ​ൾ റി​ക്കാ​ർ​ഡു​ക​ളും ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ സം​ശ​യം ബ​ല​പ്പെ​ട്ട വീ​ട്ടു​കാ​ർ കു​ട്ടി​യെ പ്രൊ​ഫ​ഷ​ണ​ൽ കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​യാ​ക്കി. കൗ​ൺ​സി​ലിം​ഗി​നി​ട​യി​ലാ​ണ് താ​ൻ നേ​രി​ട്ട ക​ടു​ത്ത ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് പെ​ൺ​കു​ട്ടി തു​റ​ന്നു​പ​റ​ഞ്ഞ​ത്.

Related posts

Leave a Comment