വ​ർ​ക്ക് ഫ്രം ​ഹോം ഒ​റ്റ​പ്പെ​ടു​ത്തു​ന്നു; യു​വാ​വി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു

വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​തി​ലെ ഏ​കാ​ന്ത​ത​യെ​യും വി​ര​സ​ത​യെ​യും കു​റി​ച്ചു​ള്ള ഒ​രു യു​വാ​വി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക ച​ർ​ച്ച​യാ​കു​ന്നു. ന​മ​ൻ എ​ന്ന യു​വാ​വ് ത​ന്‍റെ ആ​ദ്യ​ത്തെ ഒ​രു മാ​സ​ത്തെ വ​ർ​ക്ക് ഫ്രം ​ഹോം അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. മു​മ്പ് താ​ൻ ഏ​റെ ആ​ഗ്ര​ഹി​ച്ചി​രു​ന്ന ഈ ​ജോ​ലി രീ​തി, ഇ​പ്പോ​ൾ ഓ​ഫീ​സി​ലെ സു​ഹൃ​ത്തു​ക്ക​ളു​മാ​യു​ള്ള വ​ർ​ത്ത​മാ​ന​ങ്ങ​ളും ആ​ളു​ക​ളു​മാ​യു​ള്ള സ​മ്പ​ർ​ക്ക​വും ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നാ​ണ് യു​വാ​വ് പ​റ​യു​ന്ന​ത്.

“സ​മ​യം ലാ​ഭി​ച്ചി​ട്ട് ഇ​പ്പോ​ൾ എ​ന്ത് കാ​ര്യ​മാ​ണു​ള്ള​ത്? ജീ​വി​തം തി​ക​ച്ചും വി​ര​സ​മാ​യ ഒ​രു ച​ക്ര​മാ​യി മാ​റി​യ​തു​പോ​ലെ തോ​ന്നു​ന്നു. യാ​ത്ര​യ്ക്കാ​യി ഒ​രു​പാ​ട് സ​മ​യം ന​ഷ്ട​പ്പെ​ടു​ന്നു​ണ്ടെ​ന്നും വ​ർ​ക്ക് ഫ്രം ​ഹോം ആ​യാ​ൽ ആ ​സ​മ​യം തി​രി​കെ കി​ട്ടു​മെ​ന്നു​മാ​ണ് ഞാ​ൻ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ൾ ഞാ​ൻ ആ​രോ​ടും സം​സാ​രി​ക്കു​ന്ന​തേ​യി​ല്ല. ആ​ളു​ക​ളു​മാ​യി യാ​തൊ​രു സ​മ്പ​ർ​ക്ക​വു​മി​ല്ല. സ​മ​യം ലാ​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും വ​ലി​യൊ​രു ശൂ​ന്യ​ത​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്,” ന​മ​ൻ വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സ​ന്തോ​ഷം തേ​ടി മ​നു​ഷ്യ​ൻ എ​പ്പോ​ഴും അ​ടു​ത്ത ല​ക്ഷ്യ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പാ​യു​ന്ന​തി​നെ​ക്കു​റി​ച്ചും ന​മ​ൻ വീ​ഡി​യോ​യി​ൽ സം​സാ​രി​ക്കു​ന്നു​ണ്ട്. “ജോ​ലി ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​രു ജോ​ലി കി​ട്ട​ണം എ​ന്ന് മാ​ത്ര​മാ​യി​രു​ന്നു ആ​ഗ്ര​ഹം. ജോ​ലി കി​ട്ടി​യ ശേ​ഷ​മാ​ക​ട്ടെ, സ്വാ​ത​ന്ത്ര്യം വേ​ണ​മെ​ന്നാ​യി. എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും അ​നു​വാ​ദം ചോ​ദി​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ വ​ന്നു. ഇ​തി​ൽ നി​ന്നാ​ണ് മ​നു​ഷ്യ​ൻ ഒ​രി​ക്ക​ലും ത​ങ്ങ​ൾ നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ൽ തൃ​പ്ത​ര​ല്ലെ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​യ​ത്,” യു​വാ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ജീ​വി​ത​ത്തെ അ​തി​ന്‍റെ വ​ഴി​ക്ക് ആ​സ്വ​ദി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ന​മ​ൻ ഓ​ർ​മ്മി​പ്പി​ക്കു​ന്നു​ണ്ട്. “എ​ല്ലാ​വ​രും ഒ​ടു​വി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത് ഒ​രേ​യി​ട​ത്താ​ണ്. അ​തു​കൊ​ണ്ട് ഈ ​യാ​ത്ര എ​ന്തു​കൊ​ണ്ട് ആ​സ്വ​ദി​ച്ചു​കൂ​ടാ? നി​ങ്ങ​ൾ ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ങ്കി​ലും നി​ങ്ങ​ളു​ടെ പ​ര​മാ​വ​ധി ന​ൽ​കു​ക, എ​ന്നാ​ൽ ഫ​ല​ത്തെ​ക്കു​റി​ച്ച് ഓ​ർ​ത്ത് അ​മി​ത​മാ​യി ആ​കു​ല​പ്പെ​ടു​ന്ന​ത് നി​ർ​ത്തു​ക. പ്ര​ക്രി​യ​യെ ആ​സ്വ​ദി​ക്കാ​ൻ ശ്ര​മി​ക്കു​ക, യു​വാ​വ് പ​റ​യു​ന്നു.

റി​മോ​ട്ട് വ​ർ​ക്കി​ന്‍റെ ഗു​ണ​ദോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന നി​ര​വ​ധി​യാ​ളു​ക​ളു​ടെ മ​ന​സി​ൽ ത​ട്ടു​ന്ന​താ​യി​രു​ന്നു ന​മ​ന്‍റെ വാ​ക്കു​ക​ൾ. ജോ​ലി, ആ​ഗ്ര​ഹ​ങ്ങ​ൾ, വ്യ​ക്തി​പ​ര​മാ​യ സം​തൃ​പ്തി എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ഈ ​ചി​ന്ത​ക​ളോ​ട് ത​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യി യോ​ജി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും പ്ര​തി​ക​ര​ണം.

നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ൾ ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ക​മ​ന്‍റു​ക​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചു. അ​തേ​സ​മ​യം, ത​മാ​ശ​രൂ​പേ​ണ പ്ര​തി​ക​രി​ച്ച​വ​രും കു​റ​വ​ല്ല. മാ​നേ​ജ​ർ​മാ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്യു​മ്പോ​ൾ മാ​ത്ര​മാ​ണ് ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് ഇ​ത്ത​രം ത​ത്ത്വ​ചി​ന്ത​ക​ൾ വ​രാ​റു​ള്ള​ത്’ എ​ന്നാ​യി​രു​ന്നു ഒ​രു ഉ​പ​യോ​ക്താ​വി​ന്‍റെ പ​രി​ഹാ​സം പ​രി​ഹാ​സം.

Related posts

Leave a Comment