ആ​​​റ് മാ​​​സ​​​ത്തി​​​നി​​​ടെ 1,352 കേ​​​സു​​​ക​​​ള്‍! സം​സ്ഥാ​ന​ത്ത് പോ​ക്‌​സോ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു; ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ…

കൊ​​​ച്ചി: സ്ത്രീ​​​ധ​​​ന പീ​​​ഡ​​​ന​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള കേ​​​സു​​​ക​​​ള്‍ സം​​​സ്ഥാ​​​ന​​​ത്ത് വ​​​ര്‍​ധി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കു​​​ട്ടി​​​ക​​​ള്‍​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലും കു​​​റ​​​വി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി ക​​​ണ​​​ക്കു​​​ക​​​ള്‍.

സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ ആ​​​റു മാ​​​സ​​​ത്തി​​​നി​​​ടെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത് 1,352 പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ആ​​​കെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത് 3,019 കേ​​​സു​​​ക​​​ളാ​​​ണ്.

ഈ ​​​വ​​​ര്‍​ഷം ആ​​​റു മാ​​​സം പി​​​ന്നി​​​ടു​​​മ്പോ​​​ള്‍ ത​​​ന്നെ ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ള്‍ 1,500നോ​​​ട് അ​​​ടു​​​ക്കു​​​ന്ന​​​ത് ആ​​​ശ​​​ങ്ക ഉ​​​ള​​​വാ​​​കു​​​ന്ന​​​താ​​​ണ്. 2018ല്‍ ​​​ക്രൈം റി​​​ക്കാ​​​ഡ്‌​​​സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്ക് പ്ര​​​കാ​​​രം 4,253 കു​​​ട്ടി​​​ക​​​ളാ​​​ണ് പ​​​ല രീ​​​തി​​​യി​​​ലു​​​ള്ള പീ​​​ഡ​​​ന​​​ങ്ങ​​​ള്‍​ക്ക് ഇ​​​ര​​​യാ​​​യ​​​ത്.

2019 ല്‍ ​​​അ​​​ത് 4,553 ആ​​​യി വ​​​ര്‍​ധി​​​ച്ചു. 2018ല്‍ ​​​പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 3,179 ആ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍, 2019ല്‍ ​​​ഇ​​​ത് 3,609 ആ​​​യി ഉ​​​യ​​​ര്‍​ന്നു.

വ​​​ള​​​ര്‍​ത്തു മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍, മ​​​നോ​​​ദൗ​​​ര്‍​ബ​​​ല്യ​​​മു​​​ള്ള​​​വ​​​ര്‍, മ​​​ദ്യ​​​പ​​​രാ​​​യ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ എ​​​ന്നി​​​വ​​​രു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ള്‍, ക്രി​​​മി​​​ന​​​ല്‍ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള മാ​​​താ​​​പി​​​താ​​​ക്ക​​​ളോ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളോ ഉ​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ള്‍, സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്ക​​​ാ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളാ​​​ണ് കൂ​​​ടു​​​ത​​​ല്‍ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ നേ​​​രി​​​ടു​​​ന്ന​​​ത്.

അ​​​ച്ഛ​​​നോ അ​​​മ്മ​​​യോ മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രും വി​​​വാ​​​ഹ​​​മോ​​​ചി​​​ത​​​രാ​​​യ മാ​​​താ​​​പി​​​താ​​​ക്ക​​​ളി​​​ല്‍ ഒ​​​രാ​​​ളോ​​​ടൊ​​​പ്പ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളും മാ​​​ന​​​സി​​​ക, ശാ​​​രീ​​​രി​​​ക പീ​​​ഡ​​​ന​​​ങ്ങ​​​ള്‍​ക്ക് ഇ​​​ര​​​യാ​​​കു​​​ന്നു​​​ണ്ട്.

കു​​​ട്ടി​​​ക​​​ള്‍​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച കേ​​​സു​​​ക​​​ള്‍ കൂ​​​ടു​​​ത​​​ലുള്ളത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, മ​​​ല​​​പ്പു​​​റം, തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ്.

ജൂ​​​ണ്‍ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​ക​​​ളെ ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്കി​​​യ​​​താ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത് 627 കേ​​​സു​​​ക​​​ളാ​​​ണ്.

Related posts

Leave a Comment