പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി  പീഡനവിവരം മറച്ചു വച്ചു;  ഡോ​ക്ട​ർ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു

പാ​ല​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​യ കാ​ര്യം അ​റി​ഞ്ഞി​ട്ടും പോ​ലീ​സി​ൽ അ​റി​യി​ക്കാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ളെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ൽ​നി​ന്നും സം​ര​ക്ഷി​ക്കു​ന്ന നി​യ​മം (പോ​ക്സോ) 21 വ​കു​പ്പു​പ്ര​കാ​രം കു​ഴ​ൽ​മ​ന്ദം പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

കു​ട്ടി​ക​ൾ നേ​രി​ട്ട ലൈം​ഗീ​ക ചൂ​ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടും പോ​ലീ​സി​ൽ അ​റി​യി​ക്കാ​ത്ത​തു പോ​ക്സോ 21 വ​കു​പ്പു​പ്ര​കാ​രം ആ​റു​മാ​സം ത​ട​വും പി​ഴ​യും കി​ട്ടാ​വു​ന്ന കു​റ്റ​മാ​ണ്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി ലൈം​ഗീ​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​യ കാ​ര്യം പാ​ല​ക്കാ​ട് ചൈ​ൽ​ഡ് ലൈ​ൻ ആ​ണ് പോ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്ന​ത്.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കു​ട്ടി​ക​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ലൈം​ഗീ​ക ചൂ​ഷ​ണം നേ​രി​ട്ട​ത് അ​റി​ഞ്ഞാ​ൽ ആ​ളു​ക​ൾ ഈ​വി​വ​രം ചൈ​ൽ​ഡ്ലൈ​ൻ 1098, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ്, പോ​ലീ​സ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളി​ൽ അ​റി​യി​ക്ക​ണം.

Related posts