ഏറ്റുമാനൂരിൽ പോ​ലീ​സി​നു നേ​രേ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ  കേസ്;  ഗുണ്ടാസംഘത്തിലെ നാലുപേർകൂടി പിടിയിൽ

ഏ​റ്റു​മാ​നൂ​ർ: പോ​ലീ​സി​നു നേ​രേ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ലും ക​ഴി​ഞ്ഞ ദി​വ​സം ഓ​ട്ടോ ഡ്രൈ​വ​റു​ടെ ക​ണ്ണി​ൽ കു​രു​മു​ള​ക് സ്പ്രേ ​ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ലും പ്ര​തിപ്പ ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ്ടാ സം​ഘ​ത്തി​ലെ നാ​ല് പേ​ർ കൂ​ടി പി​ടി​യി​ൽ.

അ​തി​ര​ന്പു​ഴ കോ​ട്ട​മു​റി പ്രി​യ​ദ​ർ​ശ​നി കോ​ള​നി​യി​ൽ അ​ന്പ​ല​ത്ത​റ വീ​ട്ടി​ൽ സു​ധി മി​ൻ​രാ​ജ് (19), കൊ​ച്ചു​പു​ര​യ്ക്ക​ൽ ആ​ൽ​ബി​ൻ കെ. ​ബോ​ബ​ൻ (20) മ​ട​പ്പ​ള്ളി ബി​ബി​ൻ ബെ​ന്നി (20) പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആൾ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നു ​തി​രു​ന​ൽ​വേ​ലി ട്രെ​യി​നി​ൽ ഏ​റ്റു​മാ​നൂ​ർ റെ​യി​ൽവേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​തേ​ക്കു​റി​ച്ച് ഏ​റ്റു​മാ​നൂ​ർ സി​ഐ എ.​ജെ. തോ​മ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ത്ത​ല​യി​ൽ നി​ന്നും ഓ​ട്ടം വി​ളി​ച്ച് ഏ​റ്റു​മാ​നൂ​രി​ൽ എ​ത്തി​ച്ച​ശേ​ഷം ക​ണ്ണി​ൽ കു​രു​മു​ള​ക് സ്പ്രേ ​ചെ​യ്ത് പ​ണം ത​ട്ടി​യ​തും ഇ​വ​ർ ത​ന്നെ​യാ​യി​രു​ന്നു. അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ ചേ​ർ​ത്ത​ല പ​റ​ക്കോ​ട്ട് ജോ​സ​ഫ് മാ​ത്യു പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു.

Related posts