ഏകാദശിയില്‍ വിട്ടില്ല! ചന്ദ്രയാന്‍ 2 പരാജയകാരണം കണ്ടുപിടിച്ചു; അ​മേ​രി​ക്ക​യു​ടെ ചാ​ന്ദ്ര​ദൗ​ത്യം വി​ജ​യി​ച്ച​തി​ന്‍റെ ‘ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി’ ആ​ർ​എ​സ്എ​സ് മു​ൻ നേ​താ​വ്

പു​ന: അ​മേ​രി​ക്ക​യു​ടെ ചാ​ന്ദ്ര​ദൗ​ത്യം വി​ജ​യി​ച്ച​തി​ന്‍റെ “ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി’ ആ​ർ​എ​സ്എ​സ് മു​ൻ നേ​താ​വ്. ഏ​കാ​ദ​ശി നാ​ളി​ൽ വി​ക്ഷേ​പ​ണം ന​ട​ത്തി​യ​തു​കൊ​ണ്ടാ​ണ് അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​യു​ടെ ദൗ​ത്യം വി​ജ​യി​ച്ച​തെ​ന്നു സം​ഭാ​ജി ഭി​ഡെ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യം ല​ക്ഷ്യ​ത്തി​ലെ​ത്താ​ത്ത​തി​നെ പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു ഭി​ഡെ​യു​ടെ ഈ ​പ്ര​തി​ക​ര​ണം.

അ​മേ​രി​ക്ക 38 ത​വ​ണ ച​ന്ദ്ര​യാ​ൻ ദൗ​ത്യം ന​ട​ത്തി പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ സ​മ​യ​ക്ര​മം തി​ട്ട​പ്പെ​ടു​ത്തു​ന്ന ഇ​ന്ത്യ​ൻ രീ​തി പ​രീ​ക്ഷി​ക്കാ​ൻ ശാ​സ്ത്ര​ജ്ഞ​രി​ലൊ​രാ​ൾ നി​ർ​ദേ​ശം ന​ൽ​കി. അ​തു​പ്ര​കാ​രം ഏ​കാ​ദ​ശി നാ​ളി​ൽ വി​ക്ഷേ​പ​ണം ന​ട​ത്തി​യ​തി​നാ​ൽ 39-ാം ത​വ​ണ അ​വ​രു​ടെ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി- സോ​ലാ​പൂ​രി​ൽ ഒ​രു ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്ക​വെ ഭി​ഡെ പ​റ​ഞ്ഞു. ഏ​കാ​ദ​ശി​നാ​ളി​ൽ ന​ക്ഷ​ത്ര​ങ്ങ​ളു​ടെ സ്ഥി​തി സ​ന്തു​ല​നാ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​തു വി​ജ​യ​ഘ​ട​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഭി​ഡെ അ​വ​കാ​ശ​പ്പെ​ട്ടു.

നേ​ര​ത്തെ ത​ന്‍റെ മാ​ന്തോ​പ്പി​ലെ മാ​ന്പ​ഴം ക​ഴി​ച്ച സ്ത്രീ​ക​ൾ​ക്ക് ആ​ണ്‍​കു​ട്ടി​ക​ളു​ണ്ടാ​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി ഭി​ഡെ മു​ന്പും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. മു​ൻ ആ​ർ​എ​സ്എ​സ് നേ​താ​വാ​യ ഭി​ഡെ ശി​വ പ്ര​തി​ഷ്ഠ​ൻ ഹി​ന്ദു​സ്ഥാ​ൻ എ​ന്ന സം​ഘ​ട​ന​യു​ടെ നേ​താ​വാ​ണ്. 2018-ൽ ​ഭീ​മ കൊ​റേ​ഗാ​വി​ൽ ദ​ളി​ത​ർ​ക്കെ​തി​രെ ക​ലാ​പ​മു​ണ്ടാ​ക്കി​യ കേ​സി​ലെ പ്ര​തി​യു​മാ​ണ്.

Related posts