മാ​ടാ​യി​പ്പാ​റ​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടം​ഗ​സം​ഘം അ​റ​സ്റ്റി​ൽ

പ​ഴ​യ​ങ്ങാ​ടി: ല​ഹ​രി​മ​രു​ന്നു​മാ​യി ര​ണ്ടം​ഗ​സം​ഘ​ത്തെ മാ​ടാ​യി​പ്പാ​റ​യി​ൽ വ​ച്ച് പാ​പ്പി​നി​ശേ​രി എ​ക്സൈ​സ്‌ ഇ​ൻ​സ്പെ​ക്ട​ർ പി.​വി.​ പ്ര​സ​ന്ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി. 717 മി​ല്ലി​ഗ്രാം മെ​ത്താ​ഫി​റ്റ​മി​ൻ ഇ​വ​രി​ൽ നി​ന്നും പി​ടി​കൂ​ടി. മാ​ടാ​യി മാ​ട​വ​ള​പ്പി​ലെ എം.​വി. ന​ജീ​ബി​ന്‍റെ (26) കൈ​യി​ൽ നി​ന്ന് 317 മി​ല്ലി​ഗ്രാം മെ​ത്താഫി​റ്റ​മി​നും എ​രി​പു​രം പാ​ള​യം​ന​ഗ​റി​ലെ സി​നാ​സി​ന്‍റെ (32) പ​ക്ക​ൽ നി​ന്നും 400 മി​ല്ലി​ഗ്രാം മെ​ത്താഫി​റ്റ​മി​നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന്-​ക​ഞ്ചാ​വു കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ ഇ​രു​വ​രും മാ​ടാ​യി​പാ​റ പ​രി​സ​ര​ത്തു​ള്ള സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ല്പ​ന.​ ​

ഞ്ഞി​മം​ഗ​ലം, പി​ലാ​ത്ത​റ, പ​ഴ​യ​ങ്ങാ​ടി, മാ​ടാ​യി​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ൽ മെ​ത്താഫി​റ്റ​മി​ൻ വി​ല്പ​ന ന​ട​ത്തു​ന്ന പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്നും എ​ക്സൈ​സ്‌​സം​ഘം പ​റ​ഞ്ഞു. മാ​ടാ​യി​പാ​റ​യു​ടെ വി​വി​ധ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ൾ കേ​ന്ദ്രി​ക​രി​ച്ചാ​ണ് ഇ​വ​ർ വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ അ​സി.​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ന്തോ​ഷ് തു​ണോ​ളി, സ​ജി​ത്ത് കു​മാ​ർ, ജോ​ർ​ജ് ഫെ​ർ​ണാ​ണ്ട​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡു​മാ​രാ​യ എം.​കെ.​ജ​നാ​ർ​ദ്ദ​ന​ൻ, പി.​യേ​ശു​ദാ​സ​ൻ, പി.​പി.​ര​ജി​രാ​ഗ്, വി.​പി.​ശ്രീ​കു​മാ​ർ, ഡ്രൈ​വ​ർ ഇ​സ്മ​യി​ൽ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment