ക്രി​സ്തു​മ​സ് -പു​തു​വ​ത്സ​രാ​ഘോ​ഷം: എ​ക്സൈ​സ് ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി; ഊടുവഴികളിൽ പട്രോളിംഗ് യൂണിറ്റ്

പാലക്കാട്: ക്രി​സ്തു​മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്പെ​ഷ്യ​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ്രൈ​വ് 2019 ജ​നു​വ​രി അ​ഞ്ചു​വ​രെ അ​ബ്കാ​രി എ​ൻ.​ഡി.​പി.​എ​സ് മേ​ഖ​ല​യി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് തീ​വ്ര​യ​ത്ന പ​രി​പാ​ടി ന​ട​ത്തു​ന്നു. എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ജി​ല്ലാ​ത​ല താ​ലൂ​ക്ക് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ 24 മ​ണി​ക്കൂ​റാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മ​ദ്യം, ക​ഞ്ചാ​വ്, സ്പി​രി​റ്റ് എ​ന്നി​വ​യു​ടെ ക​ട​ത്ത് ത​ട​യാ​ൻ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന് നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​സ്ക് ഫോ​ഴ്സ് ചി​റ്റൂ​ർ താ​ലൂ​ക്കി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉൗ​ട് വ​ഴി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ർ​ഡ​ർ പെ​ട്രോ​ളിം​ഗ് യൂ​ണി​റ്റ് , അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ അ​ബ്ക്കാ​രി കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ഒ​രു സ്പെ​ഷ്യ​ൽ യൂ​ണി​റ്റ് എ​ന്നി​വ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

അ​ബ്കാ​രി കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും പ​രാ​തി​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ണ്‍ ട്രോ​ൾ റൂം ​മു​ഖേ​ന അ​റി​യി​ക്കാ​മെ​ന്ന് ജി​ല്ല എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സ് പാ​ല​ക്കാ​ട്-0491-2505897, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ-9447178061, അ​സി.​എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ , പാ​ല​ക്കാ​ട്-9496002869,0491-2526277 താ​ലൂ​ക്ക് ത​ല ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ൾ.

പാ​ല​ക്കാ​ട് – 0491 2539260, 9400069430. ചി​റ്റൂ​ർ – 04923 – 222272, 9400069610. ആ​ല​ത്തൂ​ർ – 04922 222474, 9400069612. ഒ​റ്റ​പ്പാ​ലം – 0466 – 2244488, 9400069616. മ​ണ്ണാ​ർ​ക്കാ​ട് – 04924 – 225644, 9400069614. ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാഡ് : 04924 – 254079. എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ് വാ​ള​യാ​ർ – 0491 2862191, 9400069631.

Related posts