മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മം ! പോ​ലീ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍…

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് യു​വ​തി​യു​ടെ ശു​ചി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച പോ​ലീ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍.

തി​രു​വ​ന​ന്ത​പു​രം ചെ​ങ്ക​ല്‍ സ്വ​ദേ​ശി പ്രി​നു (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ഇ​യാ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ട യു​വ​തി ബ​ഹ​ളം വെ​ച്ച​തി​ന് പി​ന്നാ​ലെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പോ​ലീ​സ് എ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

രോ​ഗി​യാ​യ ബ​ന്ധു​വി​ന് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ യു​വ​തി ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ ദൃ​ശ്യ​മാ​ണ് ഇ​യാ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​ത്. രോ​ഗി​യാ​യ ബ​ന്ധു​വി​ന് കൂ​ട്ടി​രി​ക്കാ​നാ​ണ് ഇ​യാ​ളും മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ എ​ത്തി​യ​ത്.

ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ യു​വ​തി വെ​ന്റി​ലേ​റ്റി​ന് പി​ന്നി​ല്‍ വെ​ളി​ച്ചം ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മൊ​ബൈ​ല്‍ ഫോ​ണ്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്.

തു​ട​ര്‍​ന്ന് യു​വ​തി ബ​ഹ​ളം വെ​ച്ച​പ്പോ​ള്‍ ഓ​ടി​യെ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ഇ​യാ​ള്‍ ഫോ​ണ്‍ വ​ലി​ച്ചെ​റി​ഞ്ഞ് ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ന​ട​ന്നി​ല്ല.

Related posts

Leave a Comment