ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സിന്‍റെ കൈയേറ്റം;  മാതാ പിതാക്കൾക്ക് നേരെ അതിക്രമം;  പരാതിയുമായി ബന്ധുക്കൾ

മാ​വേ​ലി​ക്ക​ര: കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ത്രി​യി​ൽ ഡി​വൈ​എ​ഐ​എ നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ക​യ​റി പോ​ലീ​സ് അ​തി​ക്ര​മം കാ​ട്ടി​യ​താ​യി പ​രാ​തി.

ഡി​വൈ​എ​ഫ്ഐ ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ന്ദീ​പ് ശി​വ​രാ​മ​ന്‍റെ പ​ല്ലാ​രി​മം​ഗ​ലം അ​ഭ​യം വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​താ​പ് ച​ന്ദ്ര​മേ​നോ​ൻ സ​ന്ദീ​പി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ശി​വ​രാ​മ​ൻ(62), ഷീ​ല(50) എ​ന്നി​വ​രെ ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി.

ഇ​വ​ർ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. പോ​ന​ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ വീ​ടു​ക​യ​റി ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​ലീ​സ് സ​ന്ദീ​പി​നെ അ​ന്വേ​ഷി​ച്ച് എ​ത്തി​യ​ത്.

സ​ന്ദീ​പ് വീ​ട്ടി​ലി​ല്ലെ​ന്ന് വീ​ട്ടു​കാ​രി​ൽ നി​ന്ന് അ​റി​ഞ്ഞ് പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​കോ​പി​ത​നാ​യി സ​ന്ദീ​പി​ന്‍റെ മാ​താ​പി​താ​ക്ക​ളെ പി​ടി​ച്ചു ത​ള്ളി​യ​താ​യാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ പ്ര​താ​പ് ച​ന്ദ്ര​മേ​നോ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സി​പി​എം മാ​വേ​ലി​ക്ക​ര ഏ​രി​യ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ലോ ​ആ​ന്‍റ് ഓ​ർ​ഡ​ർ ഡ്യൂ​ട്ടി​യി​ൽ നി​ന്ന് ഇ​യാ​ളെ മാ​റ്റി​നി​ർ​ത്തി​യ​താ​യി മാ​വേ​ലി​ക്ക​ര സി​ഐ ബി.​വി​നോ​ദ്കു​മാ​ർ അ​റി​യി​ച്ചു.

 

Related posts

Leave a Comment