കാക്കിയുടെ സാന്ത്വനം..! ജീ​വ​ത​യാ​ത്ര​യി​ൽ ഇ​ട​യ്ക്കെ​പ്പോ​ഴോ ഒ​റ്റ​പ്പെ​ട്ടു​പോ​യ​വർക്കൊപ്പം ഒരു പകൽ പങ്കിട്ട് പോലീസുകാർ

പെ​രു​ന്പാ​വൂ​ർ: ജീ​വ​ത​യാ​ത്ര​യി​ൽ ഇ​ട​യ്ക്കെ​പ്പോ​ഴോ ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​​രു​ടെ സ​മീ​പ​ത്തി​രു​ന്ന് സ​ങ്ക​ട​ങ്ങ​ളും പ​രി​ദേ​വ​നങ്ങ​ളും കേ​ൾ​ക്കു​ക​യും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​ർ​ക്ക് സാ​ന്ത്വ​ന​മാ​യി.

പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ‘അ​ഭ​യ​ഭ​വ​നി​ൽ സാ​ന്ത്വ​ന​മാ​യി പോ​ലീ​സ്’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം ഒ​രു പ​ക​ൽ ചെ​ല​വ​ഴി​ച്ച​ത്.

സ​മ​നി​ല തെ​റ്റി​യ​വ​ർ, എ​ല്ലാ​വ​രും ഉ​ണ്ടാ​യി​ട്ടും ആ​രു​മി​ല്ലാ​തെ ജീ​വി​ക്കേ​ണ്ടി​വ​ന്ന​വ​ർ, വാ​ർ​ധ​ക്യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​വ​ർ അ​ങ്ങ​നെ നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് കൂ​വ​പ്പ​ടി ബ​ത്‌​ല​ഹേം അ​ഭ​യ​ഭ​വ​നി​ലു​ള്ള​ത്.

പ​ല​ർ​ക്കും പോ​ലീസി​നോ​ട് പ​റ​യാ​നേ​റെ​യു​ണ്ടാ​യി​രു​ന്നു. കോ​ട​നാ​ട് സി​ഐ അ​ജേ​ഷ് കു​മാ​ർ, ഇ.​കെ. അ​ബ്ദു​ൾ ജ​ബ്ബാ​ർ, എം.​വി. സ​നി​ൽ, സാ​ബു ജോ​ണ്‍, സി​റാ​ജ് ഫ​രീ​ദ്, എം.​ആ​ർ. അ​ജി​ത് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തി​ലേ​റെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts