മറക്കരുത്… സാമൂഹിക അകലം..! കണിയൊരുക്കം: ജനം മാർക്കറ്റിലേക്ക്… പോലീസ് പരിശോധന കർശനമാക്കി

കോ​ട്ട​യം: വി​ഷുക്ക​ണി ഒ​രു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​ന്നു രാ​വി​ലെ കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തി​യ​ത്.

നേ​രി​യ തോ​തി​ൽ മാ​ർ​ക്ക​റ്റി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് എ​ത്തി ആ​ളു​ക​ളെ നി​യ​ന്ത്രി​ച്ചു. ആ​ളു​ക​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.

ഇ​തി​നു പു​റ​മെ മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്ന എ​ല്ലാ റോ​ഡു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. സ​ത്യ​വാ​ങ്മൂ​ലം കൈ​വ​ശ​മി​ല്ലാ​ത്ത യാ​ത്ര​ക്കാ​രെ പോ​ലീ​സ് മാ​ർ​ക്ക​റ്റി​ലേ​ക്കു ക​ട​ത്തി​വി​ടു​ന്നി​ല്ല.

വി​ഷുത്ത​ലേ​ന്നാ​യ ഇ​ന്നു തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ടാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.

Related posts

Leave a Comment