ത​ണ്ണി​ത്തോ​ട്ടി​ലെ സി​പി​എം ആ​ക്ര​മ​ണം; വി​ദ്യാ​ര്‍​ഥി​നി​ക്ക് സം​ര​ക്ഷ​ണ​വും നീ​തി​യും ഉ​റ​പ്പാ​ക്ക​ണമെന്ന് രമേശ് ചെ​ന്നി​ത്ത​ല

പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ട്ടി​ല്‍ സി​പി​എം ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​യാ​യ പെ​ണ്‍​കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും എ​ല്ലാ​വി​ധ സം​ര​ക്ഷ​ണ​വും നീ​തി​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ദ്യാ​ര്‍​ഥി​നി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ിട്ടി​ല്ല. വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യെ​ന്ന പേ​രി​ല്‍ കേ​സെ​ടു​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി.

നി​യ​മ​പ​ര​മാ​യ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്ത​തോ​ടൊ​പ്പം കു​ടും​ബം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍​ക്ക് മ​തി​യാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി മു​ന്‍​നി​ര​യി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പോ​ലീ​സ് ന​ട​ത്തി​യ മ​ല​ക്കം​മ​റി​ച്ചി​ലു​ക​ളി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല അ​മ​ര്‍​ഷം രേ​ഖ​പ്പെ​ടു​ത്തി.

പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി​ അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​വും രാ​ഷ്ട്രീ​യ​പ്രേ​രി​ത​വു​മാ​ണെ​ന്ന് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. ത​ണ്ണി​ത്തോ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​മ്പോ​ള്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി​യി​ല്‍ ഡി​സി​സി​പ്ര​സി​ഡ​ന്‍റ്് ബാ​ബു ജോ​ര്‍​ജ്, കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ന്‍​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​വി.​പ്ര​സ​ന്ന​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​തി​ഷേ​ധി​ച്ചു.

സ്വ​ന്തം ഭ​വ​ന​ത്തി​നു പു​റ​ത്തേ​ക്ക് പെ​ണ്‍​കു​ട്ടി ഇ​റ​ങ്ങി​യി​ട്ടി​ല്ല. നീ​തി നി​ഷേ​ധി​ക്കു​ന്നു​വെ​ന്നു ക​ണ്ട​പ്പോ​ള്‍ അ​തി​നെ​തി​രെ പ്ര​തി​ക​രി​ച്ച പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ കാ​ട്ടി​യ താ​ത്പ​ര്യം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് ഇ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ക്കി​നു​പോ​ലും ഒ​രു വി​ല​യും ഇ​ല്ലെ​ന്ന​താ​ണ് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി മേ​ഖ​ലാ സെ​ക്ര​ട്ട​റി ഷാ​ജി ആ​ര്‍. നാ​യ​ര്‍ പ​റ​ഞ്ഞു. ബി​ജെ​പി പ്ര​തി​നി​ധി സം​ഘം ഇ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കും.

Related posts

Leave a Comment