ഗൃ​ഹ​പ്ര​വേ​ശന​  പൂജയ്ക്കെത്തി; എല്ലാം കഴിഞ്ഞപ്പോൾ വീട്ടമ്മയെ കയറിപ്പിടിച്ച് പൂജാരി; കേസെടുത്ത് പോലീസ്

കോ​ഴ​ഞ്ചേ​രി: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും എ​തി​ർ​ത്ത​പ്പോ​ൾ ജാ​തി​പ്പേ​ര് വി​ളി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് ന​ൽ​കി​യ പ​രാ​തി​യി​ൽ ക്ഷേ​ത്ര​പൂ​ജാ​രി​ക്കെ​രി​രേ ആ​റ​ന്മു​ള പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ട​മ്മ​നി​ട്ട ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി മ​ഹേ​ഷി​നെ​തി​രേ​യാ​ണ് കേ​സ്. ക​ഴി​ഞ്ഞ 13 ന് ​ഉ​ച്ച​യ്ക്ക് 12.30 നാ​ണ് സം​ഭ​വം.
പ​രാ​തി​ക്കാ​രി​യു​ടെ ഗൃ​ഹ​പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ണ്ടു വ​ന്ന വി​ള​ക്കും മ​റ്റു സാ​മ​ഗ്രി​ക​ളും തി​രി​കെ എ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ഴാ​ണ് പീ​ഡ​നശ്ര​മ​മെ​ന്ന് പ​റ​യു​ന്നു

പൂ​ജാ​രി​യു​ടെ പി​ടി​യി​ൽ നി​ന്ന് കു​ത​റി ഓ​ടി​യ​പ്പോ​ഴാ​ണ് ജാ​തി​പ്പേ​ര് വി​ളി​ച്ച​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment