ആ​യ​ക്കാ​ട്  പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​നു  ഭീ​ഷ​ണി​യാ​യി വ​ൻ​ തേ​ക്കു​മ​ര​ങ്ങ​ൾ ;  പരാതി നൽകിയിട്ടും നടപടിയില്ല

വ​ട​ക്ക​ഞ്ചേ​രി: ആ​യ​ക്കാ​ട് പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​നു ഭീ​ഷ​ണി​യാ​യി വ​ൻ​തേ​ക്കു​മ​ര​ങ്ങ​ൾ. 150 ഇ​ഞ്ചു​വ​രെ വ​ണ്ണ​മു​ള്ള വ​ലി​യ തേ​ക്കു​മ​ര​ങ്ങ​ളാ​ണ് കാ​റ്റ​ടി​ക്കു​ന്പോ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രി​ൽ​ത​ട്ടി കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്കു കേ​ടു​പാ​ടു​ണ്ടാ​ക്കു​ന്ന​ത്.ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​നു ചു​റ്റു​മു​ണ്ട് ഇ​ത്ത​രം വ​ലി​യ തേ​ക്കു​മ​ര​ങ്ങ​ൾ.

ഉ​ണ​ങ്ങി​യ കൊ​ന്പു​ക​ൾ കെ​ട്ടി​ട​ത്തി​ൽ പൊ​ട്ടി​വീ​ണു ഷീ​റ്റും പൊ​ളി​യു​ന്ന​തു പ​തി​വാ​ണ്. കെ​ട്ടി​ട​ത്തി​നു ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു. ഹോ​സ്റ്റ​ൽ കെ​ട്ടി​ടം പ​ണി​യു​ന്പോ​ൾ മു​റി​ച്ചി​ട്ട മ​ര​ത്ത​ടി​ക​ൾ പ​തി​നൊ​ന്നു വ​ർ​ഷ​മാ​യി​ട്ടും​സ്ഥ​ല​ത്തു​ത​ന്നെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ കു​റെ​ഭാ​ഗ​ങ്ങ​ൾ ചി​ത​ൽ​പി​ടി​ച്ച് ന​ശി​ച്ചു.

പ്രാ​യാ​ധി​ക്യ​വും വ​ള​ർ​ച്ച​മു​ര​ടി​ച്ച​തു​മാ​യ തേ​ക്കു​മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി കെ​ട്ടി​ട​ത്തി​നു ഭീ​ഷ​ണി​യാ​കാ​ത്ത മ​റ്റു വൃ​ക്ഷ​തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. വേ​ന​ൽ​മാ​സ​ങ്ങ​ളി​ൽ തേ​ക്കി​ൽ പ്ര​ത്യേ​ക പു​ഴു​ക്ക​ൾ നി​റ​യു​ന്ന​ത് ഹോ​സ്റ്റ​ലി​ലെ കു​ട്ടി​ക​ൾ​ക്കു ആ​രോ​ഗ്യ​പ്ര​ശ്ന​വും ഉ​ണ്ടാ​ക്കു​ന്നു.പു​ഴു​ക്ക​ൾ അ​ടു​ക്ക​ള​യി​ലും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളി​ലും നി​റ​യു​ന്ന​തും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു.

Related posts