കാമറ ചതിച്ചപ്പോൾ, പ്രദീപിന്‍റെ പണി പാളി;   ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിൽ ഗ​ണേ​ഷ് കു​മാ​റി​ന്‍റെ സെ​ക്ര​ട്ട​റി​ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക്കും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പ്സാ​ക്ഷി വി​പി​ൻ ലാ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ഴി​മാ​റ്റാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​റി​നെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ന്ന് ഹാ​ജ​രാ​ക്കും.

പ്ര​ദീ​പ് കു​മാ​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

മൊ​ഴി​മാ​റ്റി പ​റ​യാ​ൻ ഫോ​ണി​ലൂ​ടെ​യും ക​ത്തി​ലൂ​ടെ​യും വി​പി​ൻ ലാ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്ര​ദീ​പ് കു​മാ​റി​നെ​തി​രെ​യു​ള്ള കേ​സ്. ബേ​ക്ക​ൽ പോ​ലീ​സി​ലാ​ണ് വി​പി​ൻ ലാ​ൽ പ​രാ​തി​പ്പെ​ട്ട​ത്.

വി​പി​ൻ ലാ​ലി​നെ കാ​ണാ​ൻ പ്ര​ദീ​പ് വി​പി​ന്‍റെ നാ​ടാ​യ ബേ​ക്ക​ലി​ലെ​ത്തു​ക​യും അ​മ്മാ​വ​ന്‍റെ ജ്വ​ല്ല​റി​യി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ വ്യ​ക്തി പ്ര​ദീ​പ് കു​മാ​റാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

Leave a Comment