പണ്ടു പറഞ്ഞത് പ്രകാശ് രാജിന് പാരയായി, കാഷ്മീരില്‍ വീരമൃത്യു വരിച്ച സൈനികന്റെ വീട്ടിലെത്തിയ പ്രകാശ് രാജിനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു, ഒറ്റുകാരന് ഇവിടെ സ്ഥാനമില്ലെന്ന് നാട്ടുകാര്‍, സംഭവിച്ചത് ഇതൊക്കെ

കശ്മീരിൽ വീരമൃത്യു വരിച്ച സൈനികൻ ഗുരുവിന്റെ ശവസംസ്കാര ചടങ്ങിനെത്തിയ നടൻ പ്രകാശ് രാജിന് നേരെ കൈയ്യേറ്റം. കർണാടകയിലെ മെല്ലഹള്ളിയിലുള്ള ഗുരുവിന്റെ ഗ്രാമത്തിൽ വെച്ചാണ് സംഭവം.

ഗുരുവിന്റെ വീട്ടിൽ അനുശോചനത്തിനെത്തിയ പ്രകാശ് രാജിനെതിരെ ഗ്രാമവാസികൾ ആക്രോശങ്ങളോടെ വളയുകയായിരുന്നു. ഇന്ത്യൻ ദേശീയതയേയും സൈന്യത്തെയും നിരന്തരം അപമാനിക്കുന്നയാളാണ് പ്രകാശ് രാജ് എന്നാരോപിച്ചായിരുന്നു കൈയ്യേറ്റ ശ്രമം. പ്രകാശ് രാജ് വഞ്ചകനാണെന്നും ഒറ്റുകാരനാണെന്നും സൈനികന് അന്തിമോപചാരാമർപ്പിക്കുന്നത് കാപട്യമാണെന്നും ഗ്രാമവാസികൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുകയായിരുന്നു.

ഇന്ത്യന്‍ സൈന്യത്തെ നിരന്തരം അപമാനിക്കുന്നയാളാണ് പ്രകാശ് രാജ് എന്നും ഇപ്പോള്‍ കാണിക്കുന്ന സങ്കടം അഭിനയമാണെന്നും ആരോപിച്ചായിരുന്നു ഗ്രാമവാസികള്‍ പ്രകാശ് രാജിനെ വളഞ്ഞത്. ആദരവ് അര്‍പ്പിക്കാനെത്തി സംസാരിക്കുന്നതിനിടെയാണ് പ്രകാശിനെതിരേ നാട്ടുകാര്‍ തിരിഞ്ഞത്.
ഈ അവസരത്തില്‍ മറ്റെല്ലാത്തിനെക്കാളും അതീതമായി ചിന്തിക്കണമെന്നും കേന്ദ്ര നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. ശത്രുക്കള്‍ രാജ്യം ആക്രമിക്കുമ്പോള്‍ മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് നാം ഒന്നാകണമെന്നും പ്രകാശ് രാജ് പറഞ്ഞു. ഇത് പറഞ്ഞതോടെ ഗ്രാമീണര്‍ നടനെതിരെ തിരിഞ്ഞു. അപകടം ഉണ്ടാകുമ്പോള്‍ മാത്രമല്ല ഒന്നിച്ച് നില്‍ക്കാന്‍ ആവശ്യപ്പെടേണ്ടതെന്ന് നാട്ടുകാരില്‍ ഒരാള്‍ ആക്രോശിച്ചു. പിന്നാലെ പ്രകാശ് രാജ് വഞ്ചകനാണെന്നും ഒറ്റുകാരനാണെന്നും ചിലര്‍ പറഞ്ഞു.

Related posts