ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ന്ന യു​വ​തിയെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; കാ​മു​ക​നാ​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ

പ​ന്ത​ളം: ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ.തു​മ്പ​മ​ണി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന യു​വ​തി​യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ തു​മ്പ​മ​ൺ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്ത് ആ​ക്ര​മി​ച്ച​ത്.

ആ​ല​പ്പു​ഴ പാ​തി​ര​പ്പ​ള്ളി സ്വ​ദേ​ശി പ​ടി​ഞ്ഞാ​റെ വി​ള​യി​ൽ ക​രി​ങ്ങാ​റ്റ കു​ഴി​യി​ൽ വീ​ട്ടി​ൽ സു​മേ​ഷ് (48) ആ​ണ് പി​ടി​യി​ലാ​യ​ത്. യു​വ​തി​യു​ടെ ത​ല​യ്ക്ക് വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ശ്ര​മം.

ത​ല​യ്ക്ക് പൊ​ട്ട​ലും ആ​ഴ​ത്തി​ൽ മു​റി​വും ഏ​റ്റ യു​വ​തി​യെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പ​ന്ത​ളം പോ​ലീ​സ് സു​മേ​ഷി​നെ ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തു​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. യു​വ​തി​യു​മാ​യി സ​മേ​ഷ് ഇ​ഷ്ട​ത്തി​ലാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

Related posts

Leave a Comment