പൂ​ഞ്ഞാ​റി​ലെ ഓ​ണം ബം​ബ​ര്‍ ഭാ​ഗ്യ​വ​തി​ക​ള്‍ ഹാ​പ്പി​യാ​ണ്; വി​ഷു ബം​ബ​റി​ലും ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​നൊ​രു​ങ്ങി യു​വ​തി​ക​ൾ


കോ​ട്ട​യം: ഓ​ണം ബം​ബ​ര്‍ ലോ​ട്ട​റി സ​മ്മാ​നം നേ​ടി​യ പൂ​ഞ്ഞാ​റി​ലെ ഭാ​ഗ്യ​വ​തി​ക​ള്‍ വീ​ടും സ്ഥ​ല​വും വാ​ങ്ങി. വീ​ണ്ടു​മൊ​രു ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​ന് വി​ഷു ബം​ബ​ര്‍ എ​ടു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ഞ്ചു ഭാ​ഗ്യ​വ​തി​ക​ളും. ക​ഴി​ഞ്ഞ ഓ​ണം ബം​ബ​റി​ന്‍റെ 50 ല​ക്ഷം രൂ​പ അ​ടി​ച്ച​ത് പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ര്‍​ഡി​ലെ സൂ​ര്യ കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ത്തി​ലെ വ​നി​ത​ക​ള്‍​ക്കാ​യി​രു​ന്നു.

അ​യ​ല്‍​ക്കൂ​ട്ട​ത്തി​ലെ അ​ഞ്ചു വ​നി​ത​ക​ള്‍ ചേ​ര്‍​ന്ന് പി​രി​വി​ട്ടെ​ടു​ത്ത ലോ​ട്ട​റി ടി​ക്ക​റ്റി​നെ​യാ​ണ് ഭാ​ഗ്യ​ദേ​വ ക​ടാ​ക്ഷി​ച്ച​ത്. സൗ​മ്യ സു​ജീ​വ്, ഉ​ഷാ മോ​ഹ​ന​ന്‍, ര​മ്യാ അ​നൂ​പ്, സാ​ലി സാ​ബു, ഉ​ഷാ സാ​ബു എ​ന്നി​വ​രാ​ണ് 100 രൂ​പ വീ​തം പി​രി​വി​ട്ട് 500 രൂ​പ​യു​ടെ ഓ​ണം ബം​ബ​ര്‍ എ​ടു​ത്ത​ത്.

50 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി പി​ടി​ച്ച ശേ​ഷം തു​ല്യ​മാ​യി വീ​തി​ച്ചെ​ടു​ത്തു. 6.30 ല​ക്ഷം രൂ​പ ഒ​രാ​ള്‍​ക്ക് ല​ഭി​ച്ചു. ഈ ​തു​ക പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സൗ​മ്യ​യും ര​മ്യ​യും പു​തി​യ വീ​ടു പ​ണി​തു.

ഉ​ഷാ സാ​ബു​വും സാ​ലി​യും സ്ഥ​ലം വാ​ങ്ങി. ഉ​ഷാ മോ​ഹ​ന​നാ​ക​ട്ടെ മ​ക്ക​ള്‍​ക്ക് സ്ഥ​ലം വാ​ങ്ങു​ക​യാ​ണ് ചെ​യ്ത​ത്. എ​ല്ലാ വ​ര്‍​ഷ​വും ര​ണ്ടും മൂ​ന്നും ബം​ബ​ര്‍ ടി​ക്ക​റ്റു​ക​ള്‍ ഇ​വ​രു​ടെ വ​നി​താ കൂ​ട്ടാ​യ്മ എ​ടു​ക്കു​ന്ന പ​തി​വു​ണ്ട്. അ​ങ്ങ​നെ ബം​ബ​റി​ല്‍ ഭാ​ഗ്യം പ​രീ​ക്ഷി​ച്ചു വ​ര​വേ​യാ​ണ് ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് ഈ ​വ​നി​ത​ക​ളെ ഭാ​ഗ്യ​ദേ​വ​ത തേ​ടി​യെ​ത്തി​യ​ത്.

Related posts

Leave a Comment