ഈശ്വര മൂര്‍ഖന്‍ പാമ്പിനെയാണല്ലോ ചവിട്ടിയത് ! തന്നെ പറ്റിക്കാനെത്തിയ ഗുലുമാല്‍ അനൂപിന് തിരിച്ച് കിടിലന്‍ പണി കൊടുത്ത് നടി ഷംന കാസിം…

പ്രാങ്ക് വീഡിയോകളിലൂടെ സെലിബ്രിറ്റികളെ പറ്റിക്കുന്നതില്‍ വിരുതനായ ഗുലുമാല്‍ അനൂപിന് തിരിച്ചു പണി കൊടുത്തിരിക്കുകയാണ് നടി ഷംന കാസിം.

പിറന്നാളിനു മുന്നോടിയായി ഷംനയിലെ ഒന്നു പറ്റിക്കാമെന്നു പറഞ്ഞാണ് അനൂപ് പ്രാങ്ക് കോള്‍ ചെയ്തത് എന്നാല്‍ നടി നല്‍കിയത് ഒരു ഒന്നൊന്നര പണിയാണ്.

വീടിനടിയില്‍ ദിനോസറിന്റെ ഫോസിലുണ്ട്, വീട് എത്രയും പെട്ടന്ന് പൊളിക്കണമെന്നു പറഞ്ഞാണ് അനൂപ്, ഷംനയെ വിളിക്കുന്നത്.

എന്നാല്‍ സംസാരം തുടങ്ങി അല്‍പസമയം കഴിഞ്ഞപ്പോള്‍ വിളിക്കുന്നത് അനൂപ് ആണെന്നു ഷംനയ്ക്കു പിടികിട്ടി. അതോടെ ആകെ ഗ്യാസു പോയ അവസ്ഥയിലായി അനൂപ്.

Related posts

Leave a Comment