പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ ഏകീകരണവും അധ്യാപകർക്ക് പരിശീലനവും നൽകണമെന്ന്

പ​ത്ത​നാ​പു​രം:​സം​സ്ഥാ​ന​ത്തെ പ്രീ ​പ്രൈ​മ​റി ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല്‍ അ​വ്യ​ക്ത​ത.​അ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​മ്പോ​ഴും പ്ര​വ​ര്‍​ത്ത​ന രീ​തി​ക​ളി​ല്‍ ഏ​കീ​ക​ര​ണ​മി​ല്ലാ​ത്ത​താ​ണ് അ​വ്യ​ക്ത​ത​യ്ക്ക് കാ​ര​ണം.നി​യ​ത​മാ​യ പ​രി​ശീ​ല​ന​ങ്ങ​ളോ, വി​ര​മി​ക്ക​ൽ പ്രാ​യ​മോ ഒ​ന്നും ഇ​വ​ർ​ക്ക് നി​ശ്ച​യി​ച്ചി​ട്ടി​ല്ല.​സി​ല​ബ​സി​ലും സ​മ​ന്വ​യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഓ​രോ​യി​ട​ത്തും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പു​സ്ത​ക​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധ്യാ​പ​ക ര​ക്ഷ​ക​ർ​ത്തൃ സ​മി​തി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്രീ ​പ്രൈ​മ​റി​ക​ൾ ആ​രം​ഭി​ച്ച​ത്.​തു​ട​ക്ക​ത്തി​ൽ കു​ട്ടി​ക​ളി​ൽ നി​ന്ന് ഫീ​സ് വാ​ങ്ങി​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് വേ​ത​നം ന​ൽ​കി​യി​രു​ന്ന​ത്.​ക്ര​മേ​ണ കു​ട്ടി​ക​ൾ വ​ർ​ദ്ധി​ച്ച​പ്പോ​ൾ വേ​ത​ന വ്യ​വ​സ്ഥ​ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ അ​ദ്ധ്യാ​പി​ക​യ്ക്ക് 9000 രൂ​പ​യും ആ​യ​യ​ക്ക് 6000 രൂ​പ​യു​മാ​ണ് വേ​ത​നം.​

എ​ന്നാ​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​രി​ൽ അ​ധി​കവും പെ​ൻ​ഷ​ൻ പ്രാ​യം ക​ഴി​ഞ്ഞ​വ​രാ​ണ്. പ്രാ​ദേ​ശി​ക സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് ആ​ദ്യ​കാ​ല​ത്ത് നി​യ​മ​നം ന​ട​ത്തി​യ​പ്പോ​ൾ പ്രാ​യ​മാ​യ​വ​ർ​ക്കും ആംഗ​ൻ​വാ​ടി​ക​ളി​ൽ നി​ന്നും വി​ര​മി​ച്ച​വ​രെ​യു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​ഇ​തി​നാ​ൽ ത​ന്നെ 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മാ​യ​വ​ർ വ​രെ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്.

പ്രീ ​പ്രൈ​മ​റി അ​ദ്ധ്യാ​പ​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ വ​രെ പ​ല സ്ക്കൂ​ളു​ക​ളി​ലും സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു​ണ്ട് എ​ന്ന​താ​ണ് സ​ത്യാ​വ​സ്ഥ.​സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് വ​ർ​ഷ​ത്തി​ൽ അ​ഞ്ചോ​ളം ക്ല​സ്റ്റ​റു​ക​ൾ (പ​രി​ശീ​ല​ന പ​രി​പാ​ടി) സ​ർ​ക്കാ​ർ ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്‍റെ പ​രി​ശീ​ല​നം ഒ​ന്നും ത​ന്നെ ഇ​വ​ർ​ക്ക് ന​ൽ​കു​ന്നി​ല്ല.​

ഇ​തു കൊ​ണ്ട് ത​ന്നെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​ര​ത്തി​ല്‍ പോ​രാ​യ്മ ഉ​ള്ള​താ​യി ര​ക്ഷി​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.​ആം​ഗ​ന്‍​വാ​ടി​ക​ള്‍ അ​ല്ലാ​ത്ത​തി​നാ​ല്‍ സം​യോ​ജി​ത ശി​ശു​വി​ക​സ​ന​സേ​വ​ന പ​ദ്ധ​തി (ഐ.​സി.​ഡി.​എ​സ്) യു​ടെ പ​രി​ധി​യി​ലും പ്രീ​പ്രൈ​മ​റി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​വേ​ത​ന​വ്യ​വ​സ്ഥ​ക​ള്‍ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നൊ​പ്പം കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​വും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മോ​ണി​റ്റ​റിം​ഗും ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.

Related posts