വ​ന​മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്  വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം ; ത​ണ്ട​ര്‍ ബോ​ള്‍​ട്ട് പ​രി​ശോ​ധന തുടങ്ങി

നാ​ദാ​പു​രം:​ മാ​വോ​യി​സ്റ്റു​ക​ള്‍ വി​ല​ങ്ങാ​ട് മ​ല​യോ​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ വ​ന മേ​ഖ​ല​ക​ളി​ൽ​പോ​ലീ​സും ത​ണ്ട​ർ​ബോ​ൾ​ട്ടും പ​രി​ശോ​ധ​ന ന​ട​ത്തി.​കോ​ഴി​ക്കോ​ട്,ക​ണ്ണൂ​ര്‍,വ​യ​നാ​ട് ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പോ​ലീ​സും​മാ​വോ​യി​സ്റ്റ് വി​രു​ദ്ധ സേ​ന​യും​ത​ണ്ട​ര്‍ ബോ​ള്‍​ട്ട് സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​

ക​ണ്ണൂ​ര്‍ ജി​ല്ല​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന പ​ന്നി​യേ​രി കോ​ള​നി​യു​ടെ​യും,വ​യ​നാ​ട് ജി​ല്ല​യോ​ട് ചേ​ര്‍​ന്ന വാ​യാ​ട് കോ​ള​നി​യു​ടെ​യും വ​ന മേ​ഖ​ല​ക​ളി​ലാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കു​റ്റ്യാ​ടി എ​സ് ഐ ​പി.​എ​സ്.​ഹ​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​

ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട് തൊ​ണ്ട​ര്‍ നാ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ​ന്നി​പ്പാ​ട് കോ​ള​നി​യി​ല്‍ മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി​യി​രു​ന്നു.​ഇ​വി​ടെ പോ​ലീ​സ് പോ​ലീ​സ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് മാ​വോ​യി​സ്റ്റു​ക​ള്‍ വി​ല​ങ്ങാ​ട​ന്‍ മ​ല നി​ര​ക​ളി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ടാ​വാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

​പോ​ലീ​സും എ​ന്‍​ഐ​എ കോ​ട​തി​യും പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച സു​ന്ദ​രി ഉ​ള്‍​പ്പ​ടെ ജ​യ​ണ്ണ,സോ​മ​ന്‍ ,സി.​പി.​മൊ​യ്തീ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ബ​നി ദ​ള​ത്തി​ലെ പ​തി​ന​ഞ്ചോ​ളം വ​രു​ന്ന മാ​വോ​യി​സ്റ്റ് സം​ഘം വ​യ​നാ​ട്,കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളു​ടെ മേ​ഖ​ല​ക​ളി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.​

ര​ണ്ട് ജി​ല്ല​ക​ളു​ടെ വ​ന മേ​ഖ​ല​ക​ളി​ല്‍ ഇ​വ​രു​ടെ സാ​നി​ധ്യം പോ​ലീ​സ് പ​ല ത​വ​ണ സ്ഥി​തീ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​
ര​ണ്ട് മാ​സം മു​മ്പാ​ണ് തൊ​ട്ടി​ല്‍ പാ​ലം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കൊ​ങ്ങാ​ട് മ​ല​യോ​ര​ത്ത് മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് യു​എ​പി​എ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts