ഗ്രാ​മ​ങ്ങ​ളു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്  പൊതുപ്രവർത്തകർ കക്ഷിരാഷ്ട്രീയം മറന്ന് ഒന്നിച്ചുനിൽക്കണമെന്ന് പ്രേമചന്ദ്രൻ  എം പി

ചാ​ത്ത​ന്നൂ​ർ: ഗ്രാ​മ​ങ്ങ​ളു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗം കൂ​ട്ടാ​നും അ​ധി​കാ​രി​ക​ളു​ടെ മു​ന്നി​ൽ വി​ഷ​യ​ങ്ങ​ൾ എ​ത്തി​ച്ച് അ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ക​ക്ഷി​രാ​ഷ്ട്രീ​യം മ​റ​ന്ന് ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം.​പി .

പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും മൂ​ന്ന് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പോ​ള​ച്ചി​റ ഗു​രു​കു​ലം ക്ഷേ​ത്രം ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്രസംഗിക്കുകയായിരു​ന്നു അ​ദ്ദേ​ഹം. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷം വ​ഹി​ച്ചു .

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റാം ​കു​മാ​ർ രാ​മ​ൻ, സി​ന്ധു മോ​ൾ, ബി​ജു​വി​ശ്വ​രാ​ജ​ൻ, വി.​ദേ​വ​ദാ​സ്, എ​ൻ.​സ​ത്യ​ദേ​വ​ൻ,ബി​ജു വി​ശ്വ​രാ​ജ​ൻ, രാ​ജ​ൻ​പി​ള്ള, പി.​വി​നോ​ദ് എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts