ആചാര്യന്മാർ തുടങ്ങിവച്ച നവോഥാന മൂല്യങ്ങൾവെല്ലുവിളികൾ നേരിടുന്നുവെന്ന് എംപി

ചാ​ത്ത​ന്നൂ​ർ: ശ്രീ​നാ​രാ​യ​ണ ഗു​രു​വും ച​ട്ട​മ്പി​സ്വാ​മി​ക​ളും തു​ട​ങ്ങി വ​ച്ച ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ൾ വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ. എം.​പി.​ ആ​ർ.​ശ​ങ്ക​ർ മെ​മ്മോ​റി​യ​ൽ എസ്എൻഡിപി യോഗം ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​നി​ൽ ന​ട​ന്ന ആ​ർ.​ശ​ങ്ക​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.​

ശ​ബ​രി​മ​ല ആ​ചാ​ര​വും അ​നു​ഷ്ഠാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​ഷ​യ​ങ്ങ​ൾ ഒ​രി​ക്ക​ൽ കൂ​ടി ശ​ക്ത​മാ​യ വേ​ർ​തി​രി​വ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്നു. ഇ​ത്ത​രം പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലാ​ണ് ആ​ർ.​ശ​ങ്ക​റി​ന് മു​ന്നി​ൽ കേ​ര​ളം ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ആ​ദ്യ അം​ഗം എ​ന്ന നി​ല​യി​ൽ എ​ല്ലാ ന​വോ​ത്ഥാ​ന മൂ​ല്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ത​ന്നെ ഹൈ​ന്ദ​വ സ​മൂ​ഹ​ത്തി​ന്റെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ല്ല പ​ദ്ധ​തി​ക​ൾ അ​ദ്ദേ​ഹം ന​ട​പ്പാ​ക്കി.​ഗു​രു​ദേ​വ​ന്‍റെ വി​ദ്യ​കൊ​ണ്ട് പ്ര​ബു​ദ്ധ​രാ വു ​ക എ​ന്ന സ​ന്ദേ​ശം പ്രാവർത്തികമാക്കിയ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം.​തി​ക​ഞ്ഞ മ​തേത​ര​വാ​ദി​യാ​യി​രു​ന്നു. മാ​ന​വി​ക​​ത​യു​ടെ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നേ​താ​വാണ് ശങ്കറെന്നും പ്രേ​മ​ച​ന്ദ്ര​ൻ അ​നു​സ്മ​രി​ച്ചു.​

യൂ​ണി​യ​ൻ പ്ര​സി​ഡ​ൻ​റ് ബി.​ബി.​ഗോ​പ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​എ​ൽ.​വി​ന​യ​കു​മാ​ർ, ഡി.​സ​ജീ​വ്, കെ.​വി​ജ​യ​കു​മാ​ർ, ബി.​സ​ജ​ൻ ലാ​ൽ, ത​ഴു​ത്ത​ല.​എ​ൻ.​രാ​ജു, ശോ​ഭ​നാ ശി​വാ​ന​ന്ദ​ൻ, ബീ​നാ പ്ര​ശാ​ന്ത്, ജി.​രാ​ജേ​ഷ്, കെ.​സു​ജ​യ്കു​മാ​ർ, കെ.​ന​ട​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts