മിസ് കേരള പട്ടം ചൂടിയ ശേഷം വെള്ളിത്തിരയില്‍ സജീവമായി ! ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന സുവര്‍ണ മാത്യുവിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ഒരു സമയത്ത് മലയാള തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു സുവര്‍ണ മാത്യു. രജനീകാന്ത് മുതല്‍ മോഹന്‍ലാല്‍,മമ്മൂട്ടി വരെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം താരം അഭിനയിച്ചിരുന്നു.

അതേ സമയം പെട്ടെന്ന് ഒരു ദിവസം താരം സിനിമ ഉപേക്ഷിച്ച് പോവുകയായിരുന്നു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെയായിരുന്നു അത്.

ഏറെ നാള്‍ നടിയെക്കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ സുവര്‍ണയെ സോഷ്യല്‍മീഡിയ വഴി കണ്ടെത്തിയിരിക്കുകയാണ് സിനിമാ പ്രേമികള്‍.

കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ച് വളര്‍ന്ന നടിയാണ് സുവര്‍ണ മാത്യു. സിനിമയുമായി കുടുംബത്തിലെ ആര്‍ക്കും തന്നെ ബന്ധമുണ്ടായിരുന്നില്ല. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ മാറ്റുരച്ചിട്ടുള്ള സുവര്‍ണ 1992ലാണ് മിസ് കേരളയായി തിരഞ്ഞെടുക്കപ്പെടുന്നത്.

മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടതാണ് സുവര്‍ണയുടെ കരിയറില്‍ വഴിത്തിരിവായത്. മിസ് കേരളയ്ക്ക് മുമ്പ് മിമിക്സ് പരേഡ് എന്ന സിനിമയില്‍ സുവര്‍ണ അഭിനയിച്ചിരുന്നു.

780

സിനിമയില്‍ മോഹന്‍ലാലിനൊപ്പമുള്ള സുവര്‍ണ്ണയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. നെടുമുടി വേണു, ഖുശ്ബു തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

കിലുക്കം, കിലുക്കാംപെട്ടി, കൗരവര്‍, മാന്യന്‍മാര്‍, എന്നോടിഷ്ടം കൂടാമോ, വളയം, ആകാശദൂത്, സമൂഹം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, മഴത്തുള്ളി കിലുക്കം, നേരറിയാന്‍ സിബിഐ എന്നിങ്ങനെ നിരവധി സിനിമകളില്‍ താരം അഭിനയിച്ചു.

അവസാനമായി റിലീസ് ചെയ്ത സുവര്‍ണയുടെ മലയാള സിനിമ ചട്ടക്കാരിയായിരുന്നു. മാര്‍ഗരറ്റ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുവര്‍ണ അവതരിപ്പിച്ചത്.

മലയാളത്തില്‍ മാത്രമല്ല തമിഴില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം അഭിനയിക്കാനും സുവര്‍ണയ്ക്ക് സാധിച്ചു.

മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയിലാണ് സുവര്‍ണ രജനികാന്തിനൊപ്പം അഭിനയിച്ചത്. ചിത്രത്തില്‍ വടിവേലുവിന്റെ നായികയായിരുന്നു സുവര്‍ണ.

ഇരുവരുടേയും നര്‍മരംഗങ്ങള്‍ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തായ് മനസായിരുന്നു തമിഴില്‍ സുവര്‍ണ അഭിനയിച്ച ആദ്യ സിനിമ.

മായാബസാര്‍, ഗോകുലത്തില്‍ സീതയ്, റോജ കൂട്ടം തുടങ്ങിയ സിനിമകളിലും സുവര്‍ണ അഭിനയിച്ചിട്ടുണ്ട്.

തെലുങ്കിലും ഏതാനും സിനിമകളില്‍ സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. സന്യാസി മേരെ നാം, സുല്‍ത്താന്‍ എന്നിവയാണ് സുവര്‍ണയുടെ ബോളിവുഡ് സിനിമകള്‍. സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും താരം വേഷമിട്ടു.

മലയാളത്തില്‍ അവിചാരിതം, കടമറ്റത്ത് കത്തനാര്‍, അന്വേഷി എന്നീ സീരിയലുകളിലാണ് സുവര്‍ണ അഭിനയിച്ചത്. സതുരംഗം, തേന്‍മൊഴിയല്‍ എന്നിവയാണ് തമിഴില്‍ സുവര്‍ണ അഭിനയിച്ച പ്രധാന സീരിയലുകള്‍.

2003ല്‍ ആയിരുന്നു സുവര്‍ണയുടെ വിവാഹം. ജോര്‍ജാണ് താരത്തിന്റെ ഭര്‍ത്താവ്.വിവാഹശേഷം ലയണ്‍ അടക്കമുള്ള സിനിമകള്‍ സുവര്‍ണയുടേതായി റിലീസിനെത്തിയെങ്കിലും പിന്നീട് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരം. ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഫിലാഡല്‍ഫിയയിലാണ് സുവര്‍ണയുടെ താമസം.

Related posts

Leave a Comment