ആത്മാ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യ​രുത്… നാടിന്‍റെ ശ്രദ്ധ ആകർഷിച്ച് ചുമട്ടു തൊഴിലാളികളുടെ ആത്‌‌മാഭിമാന സദസ്


കോ​ട്ട​യം: തൊ​ഴി​ലും കൂ​ലി​യും സം​ര​ക്ഷി​ക്കാ​നും നോ​ക്കു​കൂ​ലി​യു​ടെ പേ​രി​ൽ മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നു​മെ​തി​രേ നാ​ടി​ന്‍റെ ശ്ര​ദ്ധ​ ക്ഷ​ണി​ച്ച് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​സ​ദ​സ്.

നാ​ടി​ന്‍റെ സം​ര​ക്ഷ​ക​രും കാ​വ​ൽ​ഭ​ടന്മാ​രു​മാ​യ ത​ങ്ങ​ൾ മ​തേ​ത​ര​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​വാ​നും വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം ഇ​ല്ലാ​താ​ക്കു​വാ​നും പോ​രാ​ടു​ന്ന​വ​രാ​ണെ​ന്നും പ്രഖ്യാപിച്ച് തൊ​ഴി​ലാ​ളി​ക​ൾ ആ​ത്മാ​ഭി​മാ​ന സം​ര​ക്ഷ​ണ​പ്ര​തി​ജ്ഞ​യെ​ടു​ത്തു.

ചെ​യ്യാ​ത്ത ജോ​ലി​ക്ക് കൂ​ലി വാ​ങ്ങി​ല്ലെ​ന്നും നോ​ക്കു​കൂ​ലി​ക്ക് എ​തി​രാ​ണെ​ന്നും ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് ത​ങ്ങ​ളെ​യാ​കെ പി​ടി​ ച്ചു​പ​റി​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ആ​ത്മാ​ഭി​മാ​ന​ത്തെ വൃ​ണ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചു.

ചു​മ​ട്ടു തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​വ​രെ പ​ണി​മു​ട​ക്കി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ അ​ണി​നി​ര​ന്ന​ത്.തി​രു​ന​ക്ക​ര പ​ഴ​യ​ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ത്മാ​ഭി​മാ​ന ​സ​ദ​സി​ൽ ഓ​രോ യൂ​ണി​യ​നു​ക​ളും അ​വ​രു​ടെ യൂ​ണി​ഫോം അ​ണി​ഞ്ഞ് ചെ​റു​പ്ര​ക​ട​ന​മാ​യി പ​ങ്കെ​ടു​ത്തു.

സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​ജെ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. സം​യു​ക്ത സ​മി​തി ക​ണ്‍​വീ​ന​ർ എം ​എ​ച്ച് സ​ലീം പ്ര​തി​ജ്ഞ​ചൊ​ല്ലി​ക്കൊ​ടു​ത്തു.

സി​ഐ​ടി​യു ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് റ​ജി സ​ഖ​റി​യ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​ യു ) ജി​ല്ലാ ​പ്ര​സി​ഡ​ന്‍റ് വി. ​പി. ഇ​സ്മ​യി​ൽ, എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​ബി. ബി​നു, ഐ​എ​ൻ​ടി​യു​സി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം പി. ​പി. തോ​മ​സ്, എ​സ്ടി​യു ജി​ല്ലാ ​സെ​ക്ര​ട്ട​റി ഹ​രീ​ദ് റ​ഹ്‌‌മാ​ൻ, കെ​ടി​യു​സി എം ​ജി​ല്ലാ​ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ജോ​സ​ഫ് , ടോ​ണി തോ​മ​സ്, വി. ​കെ. സു​രേ​ഷ്കു​മാ​ർ, പി. ​എ​സ്്. സു​രേ​ന്ദ്ര​ൻ, പി. ​എ​ൻ. വേ​ണു​ഗോ​പാ​ൽ, പി. ​എം. രാ​ജു, കെ. ​പി. രാ​ജു, ചു​മ​ട്ടു​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​ സി ) ജി​ല്ലാ​സെ​ക്ര​ട്ട​റി എം. ​ജി. ശേ​ഖ​ര​ൻ, ടി. ​സി. റോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment