ഹാരി രാജകുമാരന്റെ അച്ഛന്‍ ഡയാനയെ കുതിര സവാരി പരിശീലിപ്പിക്കാന്‍ വന്നയാളോ? ഡയാനയുടെ മരണത്തിന് 20 വര്‍ഷത്തിനു ശേഷം ജയിംസ് ഹെവിറ്റ് മനസ്സുതുറക്കുമ്പോള്‍…

hari600ആധുനീക ചരിത്രത്തില്‍ ഏറ്റവുമധികം വിവാദങ്ങള്‍ക്കു വഴിവെച്ച സ്ത്രീയാരെന്ന ചോദ്യത്തിന് ‘ഡയാന രാജകുമാരി’ എന്ന ഒരേയൊരുത്തരം മാത്രമേയുള്ളൂ. മരിച്ച 20 വര്‍ഷം പിന്നിട്ടിട്ടും ഡയാനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഇന്നും പഞ്ഞമില്ല. ഡയാനയുടെ ഇളയപുത്രന്‍ ഹാരി രാജകുമാരന്റെ പിതാവ് ഡയാനയെ കുതിരസവാരി പരിശീലിപ്പിക്കാന്‍ എത്തിയ ജയിംസ് ഹെവിറ്റ് ആണെന്നു പറഞ്ഞാണ് പുതിയ വിവാദം ചൂടുപിടിക്കുന്നത്. ഡയാനയുടെ മരണത്തിന്റെ 20 വാര്‍ഷികം പ്രമാണിച്ച് ഓസ്‌ട്രേലിയന്‍ ചാനലായ ചാനല്‍ 7ന്റെ സണ്‍ഡേ നൈറ്റില്‍ ഹെവിറ്റുമായി നടത്തിയ അഭിമുഖത്തിലാണിക്കാര്യം വീണ്ടും ഉയര്‍ന്ന് വന്നിരിക്കുന്നത്. താനും ഡയാനയും തമ്മിലുള്ള രഹസ്യ ബന്ധം ഈ ഷോയില്‍ ഹെവിറ്റ് തുറന്ന് സമ്മതിക്കാന്‍ തയ്യാറാകുന്നുണ്ടെങ്കിലും ഹാരിയുടെ പിതാവ് താനാണെന്ന പ്രചാരണത്തെ അദ്ദേഹം ശക്തമായി നിഷേധിക്കുന്നുമുണ്ട്.

ഇന്നും ഏകനായി ജീവിക്കുന്ന മുന്‍ പോളോ പ്ലെയര്‍ സൗത്ത് വെസ്റ്റ ഇംഗ്ലണ്ടിലെ വീ്ട്ടില്‍ വച്ചായിരുന്നു ഭൂതകാലത്തിന്റെ ഭാണ്ഡക്കെട്ടഴിച്ചത്. ഹാരിയുടെ പിതാവ് താനാണെന്ന വാര്‍ത്ത വര്‍ഷങ്ങളായി നടക്കുന്ന വെറും കുപ്രചാരണമാണെന്നാണ് ഹെവിറ്റ് തറപ്പിച്ച് പറയുന്നത്. ഹാരി കൈക്കുഞ്ഞായ വേളയിലാണ് ഹെവിറ്റ് ആദ്യമായി ഡയാനയെ കാണുന്നതെന്നും അതിനാല്‍ ഈ പ്രചാരണം ഒരിക്കലും സത്യമല്ലെന്നാണ് ഡയാനയുടെ മുന്‍ ബട്ട്‌ലറായ പോള്‍ ബുറെല്‍ പ്രതികരിച്ചിരിക്കുന്നത്. 1986ലാണ് ഡയാനയെ കുതിരസവാരി പഠിപ്പിക്കാന്‍ ഹെവിറ്റെത്തുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സ്‌നേഹബന്ധം ആരംഭിക്കുകയായിരുന്നും പറയപ്പെടുന്നു.

വളരെ സവിശേഷകരമായ സ്വഭാവവും ആകര്‍ഷകത്വവുമുള്ള വ്യക്തിയായിരുന്നു ഡയാനയെന്ന് ഹെവിറ്റ് ഓര്‍മിക്കുന്നു. തങ്ങള്‍ ഹൃദയം പങ്കുവച്ച നിമിഷങ്ങള്‍ ഓര്‍മിച്ച് ഹെവിറ്റ് ചിരിക്കുന്നതും അഭിമുഖത്തില്‍ കാണാമായിരുന്നു. തങ്ങള്‍ ഒരുമിച്ച് ബീച്ചുകളിലും മാളുകളിലും കറങ്ങാറുണ്ടായിരുന്നെന്നും ഡിന്നര്‍ കഴിക്കാറുണ്ടായിരുന്നെന്നും ഹെവിറ്റ് ഓര്‍ക്കുന്നു. 1991ല്‍ ഗള്‍ഫ് യുദ്ധ സമയത്ത് ടാങ്ക് കമാന്‍ഡറായി ഹെവിറ്റിന് സേവനമനുഷ്ഠിക്കേണ്ടി വന്നതോടെയാണ് ഇവരുടെ ബന്ധം അവസാനിച്ചത്. അക്കാലത്ത് മാധ്യമങ്ങള്‍ ഇവരുടെ ബന്ധം ആഘോഷിക്കുകയും ചെയ്തിരുന്നു. ഡയാനയും താനുമായുള്ള ബന്ധത്തില്‍ ഇതുവരെ പശ്ചാത്താപമോ കുറ്റബോധമോ തോന്നിയിട്ടില്ലെന്നും ഹെവിറ്റ് പറയുന്നു. എന്തായാലും ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ചുലയ്ക്കുന്നതാണ് ഈ വാര്‍ത്ത.

Related posts