ബാ​ങ്കു​ക​ളി​ൽ ത​ട്ടി​പ്പു​ക​ൾ പെ​രു​കു​ന്നു​വെ​ന്ന് ആ​ർ​ബി​ഐ

RBIന്യൂ​ഡ​ൽ​ഹി: 2016-17 ധ​ന​കാ​ര്യ വ​ർ​ഷ​ത്തി​ൽ ആ​ദ്യ മൂ​ന്നു ത്രൈ​മാ​സ​ത്തെ ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ വെ​ട്ടി​പ്പു​ക​ൾ ന​ട​ന്ന​ത് ഐ​സി​ഐ​സി​ഐ ബാ​ങ്കി​ലാ​ണ്. എ​സ്ബി​ഐ ര​ണ്ടാം സ്ഥാ​ന​ത്താ​ണെ​ന്നും ആ​ർ​ബി​ഐ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

2016 ഏ​പ്രി​ൽ മു​ത​ൽ ഡി​സം​ബ​ർ‌ വ​രെ​യു​ള്ള ഒ​ന്പ​ത് മാ​സ​ങ്ങ​ളി​ൽ 455 കേ​സു​ക​ളാ​ണ് ഐ​സി​ഐ​സി​ഐ ബാ​ങ്കി​ൽ ക​ണ്ടെ​ത്തി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ എ​സ്ബി​ഐ ഉ​ണ്ട്, 429 കേ​സു​ക​ൾ. സ്റ്റാ​ൻ​ഡാ​ർ​ഡ് ചാ​ർ​ട്ടേ​ഡി​ൽ 244ഉം ​എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ൽ 237ഉം ​കേ​സു​ക​ളു​മു​ണ്ട്. ആ​ക്സി​സ് ബാ​ങ്കി​ൽ 189ഉം ​ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ 176ഉം ​സി​റ്റി ബാ​ങ്കി​ൽ 150ഉം ​കേ​സു​ക​ളു​ണ്ട്.

മൂ​ല്യം ക​ണ​ക്കാ​ക്കി​യാ​ൽ എ​സ്ബി​ഐ‍​യി​ൽ 2,236.81 കോ​ടി രൂ​പ​യു​ടെ​യും പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ 2,250.34 കോ​ടി രൂ​പ​യു​ടെ​യും ആ​ക്സി​സ് ബാ​ങ്കി​ൽ 1,998.49 കോ​ടി രൂ​പ​യു​ടെ​യും വെ​ട്ടി​പ്പു​ക​ൾ ന​ട​ന്നു. റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​നു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

എ​സ്ബി​ഐ​യി​ൽ 64 ജീ​വ​ന​ക്കാ​ർ വെ​ട്ടി​പ്പു​ക​ൾ​ക്ക് കൂ​ട്ടു​നി​ന്ന​പ്പോ​ൾ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ൽ 49 പേ​രും ആ​ക്സി​സ് ബാ​ങ്കി​ൽ 35 പേ​രു​മാ​ണ്. മൊ​ത്തം 450 ജീ​വ​ന​ക്കാ​ർ ആ​കെ വെ​ട്ടി​പ്പു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. 3,870 കേ​സു​ക​ളി​ൽ 17,750.27 കോ​ടി​യു​ടെ വെ​ട്ടി​പ്പു​ക​ളാ​ണ് ആ​കെ ന​ട​ന്നി​ട്ടു​ള്ള​ത്. –

Related posts