ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ…! തി​വാ​രി അ​ണ​ക്കെ​ട്ട് തകരാൻ കാ​ര​ണം ഞ​ണ്ടു​ക​ളാ​ണെ​ന്ന്; മ​ന്ത്രി​യു​ടെ ക​ണ്ടെ​ത്ത​ൽ ഇങ്ങനെ…

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ തി​വാ​രി അ​ണ​ക്കെ​ട്ടി​ൽ പൊ​ട്ട​ലു​ണ്ടാ​ക്കി​യ​തി​ന് കാ​ര​ണം ഞ​ണ്ടു​ക​ളാ​ണെ​ന്ന് ജ​ല​സേ​ച​ന മ​ന്ത്രി ത​നാ​ജി സാ​വ​ന്ത്. ര​ത്ന​ഗി​രി ജി​ല്ല​യി​ലു​ള്ള തി​വാ​രി അ​ണ​ക്കെ​ട്ടി​ൽ വി​ള്ള​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഡാം ​ത​ക​ർ​ന്ന് 14 പേ​ർ മ​രി​ച്ചി​രു​ന്നു. ഈ ​അ​ണ​ക്കെ​ട്ടി​ന് ചു​റ്റും വ​ള​രെ​യ​ധി​കം ഞ​ണ്ടു​ക​ളു​ണ്ടെ​ന്നും അ​വ കാ​ര​ണ​മാ​ണ് അ​ണ​ക്കെ​ട്ടി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യ​തെ​ന്നു​മാ​ണ് മ​ന്ത്രി​യു​ടെ ക​ണ്ടെ​ത്ത​ൽ.

നേ​ര​ത്തെ ഇ​വി​ടെ ചോ​ർ​ച്ച​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഞ​ണ്ടു​ക​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യ​തി​ന് ശേ​ഷ​മാ​ണ് അ​ണ​ക്കെ​ട്ടി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. നാ​ട്ടു​കാ​ർ ഇ​ക്കാ​ര്യം ഞ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​പ്പോ​ൾ ന​ട​ന്ന സം​ഭ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും സാ​വ​ന്ത് പ​റ​ഞ്ഞു.നി​ർ​മാ​ണം മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണോ അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ സ​മീ​പ​വാ​സി​ക​ളി​ൽ നി​ന്ന് ത​നി​ക്ക് അ​ങ്ങ​നൊ​രു വി​വ​രം കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി.

ഇ​തി​നി​ടെ അ​പ​ക​ട​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. 12 ഓ​ളം വീ​ടു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ ഒ​ലി​ച്ചു പോ​യ​ത്.

Related posts