നന്ദി ലാലേട്ടാ എന്നെ വിശ്വസിച്ചതിനും സ്റ്റീഫന്‍ നെടുമ്പള്ളിയെ ഏറ്റെടുത്തതിനും! ലൂസിഫറിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് വിട പറയുന്ന മോഹന്‍ലാലിന് നന്ദിയര്‍പ്പിച്ച് പൃഥിരാജ്

താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ സെറ്റില്‍ നിന്ന്, ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ വിട പറഞ്ഞ അവസരത്തില്‍ അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ നന്ദിയറിയിച്ച് പൃഥിരാജ്.

ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് അറിയിച്ചാണ് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. ചിത്രത്തിന്റെ ലൊക്കേഷനിലെ മോഹന്‍ലാലിന്റെ അവസാനദിനമായിരുന്നു കഴിഞ്ഞ ദിവസം.

ലൂസിഫറിന്റെ തിരക്കുകള്‍ അവസാനിച്ചതോടെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറില്‍ അദ്ദേഹം ജോയിന്‍ ചെയ്യും. ഹൈദരാബാദിലാകും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ലാലേട്ടന്‍ ഇന്ന് ലൂസിഫറിനോടും സ്റ്റീഫന്‍ നെടുമ്പള്ളിയോടും വിടപറയുകയാണ്. മറ്റേത് യാത്രകളില്‍ നിന്നും വ്യത്യസ്ഥമായ ഒന്നായിരുന്നു ഇത്. ഇത്തരത്തില്‍ വലിയൊരു സിനിമ സംവിധാനം ചെയ്യുക എന്ന വെല്ലുവിളി ഞാന്‍ ഏറ്റെടുത്തപ്പോള്‍ അത് ബുദ്ധിപരമായ തീരുമാനമല്ലെന്ന് നിരവധിയാളുകളും പറഞ്ഞിരുന്നത്. അഭിനേതാവ് എന്ന നിലയില്‍ സമയം കളഞ്ഞുള്ള മണ്ടന്‍ തീരുമാനമാണിതെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. എനിക്കിപ്പോഴും അതിനേക്കുറിച്ച് വ്യക്തമായി അറിയില്ല. എന്നാല്‍, 16 വര്‍ഷത്തേക്കാള്‍ അധികമായി ഈ ആറുമാസം കൊണ്ട് പഠിച്ചു.

നന്ദി ലാലേട്ടാ എന്നേ വിശ്വസിച്ചതിന്… ലാലേട്ടനെ വച്ച് ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞത് സിനിമാ ജീവിതത്തിലെ നാഴികകല്ലാണ്, ഇനിയെത്ര ചിത്രങ്ങള്‍ സംവിധാനം ചെയ്താലും ഒന്ന് പോലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്റ്റീഫന്‍ നെടുംപള്ളി എറ്റവും പ്രീയപ്പെട്ട കഥാപാത്രമായിരിക്കും.

Related posts