ബസിന്‍റെ ഡോർ അടിച്ച് മാതാവിനൊപ്പം നടന്നുപോയ പത്തുവയസുകാരിക്ക് ഗുരുതര പരിക്ക്

വൈ​ക്കം: സ്വ​കാ​ര്യ ബ​സി​ന്‍റെ പിന്നിലെ തു​റ​ന്നു കി​ട​ന്ന ഡോ​ർ അടി​ച്ച് മാ​താ​വി​നൊ​പ്പം ന​ട​ന്നു പോ​യ 10 വ​യ​സു​കാ​രി​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ വൈ​ക്കം വൈ​പ്പി​ൻ പ​ടി​ സ്വ​ദേ​ശി​യാ​യ പ്രാ​ർ​ഥ​ന(10)യെ ​വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നു വൈ​ക്കം വ​ലി​യ ക​വ​ല​യ്ക്ക് സ​മീ​പം വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

മാ​താ​വു​മൊ​ത്ത് ന​ട​ന്നു വ​രു​ന്ന​തി​നി​ട​യി​ൽ വൈ​ക്ക​ത്തു​നി​ന്നു കോ​ട്ട​യ​ത്തി​നു പോ​യ സ്വ​കാ​ര്യ ബ​സി​ന്‍റെ തു​റ​ന്നു കി​ട​ന്ന ഡോ​റാ​ണ് കു​ട്ടി​യു​ടെ ദേ​ഹ​ത്ത് അ​ടി​ച്ചു കൊ​ണ്ട​ത്. ബ​സി​ന്‍റ പി​ന്നിലെ ഡോ​റി​ൽ ഡോ​ർ ചെ​ക്ക​റി​ല്ലാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നും പ​ല സ്വ​കാ​ര്യ ബ​സി​നും പി​റ​കി​ൽ ഡോ​ർ ചെ​ക്ക​റി​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts