കറുകച്ചാൽ ബസ് സ്റ്റാൻഡിൽ  സ്വകാര്യ ബസുകളിൽ വിദ്യാർഥികളെ കയറ്റുന്നില്ല; കറയുന്ന വിദ്യാർഥികളെ അസഭ്യം പറയുന്നതായി  വ്യാപക പരാതി

ക​റു​ക​ച്ചാ​ൽ: ക​റു​ക​ച്ചാ​ൽ പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡി​ലെ ചി​ല സ്വ​കാ​ര്യ ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ യാ​ത്ര​ചെ​യ്യാ​ൻ ജീ​വ​ന​ക്കാ​ർ അ​നു​വ​ദി​ക്കാ​ത്ത​താ​യും അ​സ​ഭ്യം പ​റ​യു​ന്ന​താ​യും പ​രാ​തി. ബ​സ് ജീ​വ​ന​ക്കാ​രു​ടെ ന​ട​പ​ടി​മൂ​ലം നെ​ടു​ങ്കു​ന്നം, ക​റു​ക​ച്ചാ​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന നി​ര​വ​ധി വി​ദ്യാ​ർ​ഥി​നി​ക​ളാ​ണു യാ​ത്ര​ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന​ത്.

ക​റു​ക​ച്ചാ​ലി​ൽ​നി​ന്നു അ​ഞ്ചി​നു മാ​ന്തു​രു​ത്തി-​പാ​ന്പാ​ടി വ​ഴി പാ​ലാ​യ്ക്കും 5.15നു ​പാ​ന്പാ​ടി വ​ഴി കോ​ട്ട​യ​ത്തേ​ക്കും പോ​കു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യാ​ണു ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ച​ന്പ​ക്ക​ര, മാ​ന്തു​രു​ത്തി, സൗ​ത്ത് പാ​ന്പാ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ക്കു പോ​കു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ ഈ ​ബ​സു​ക​ളി​ൽ ക​യ​റു​ന്പോ​ൾ പി​ന്നാ​ലെ​യു​ള്ള ബ​സു​ക​ളി​ൽ ക​യ​റാ​ൻ പ​റ​ഞ്ഞു വി​ടു​ക​യാ​ണെ​ന്നു പ​റ​യു​ന്നു.

വൈ​കു​ന്നേ​രം ഈ ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ബ​സു​ക​ളി​ൽ ക​യ​റു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളെ അ​സ​ഭ്യം പ​റ​യു​ന്ന​താ​യും പ​റ​യു​ന്നു. ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​നി​ക​ൾ ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കും.

Related posts