സഹോദരിയുടെ മകളുമായുള്ള യുവാവിന്‍റെ  അടുപ്പം; ചോദ്യം ചെയ്യലിനിടെ  കാമുകനായ ഓട്ടോ ഡ്രൈവറെ   കുത്തിക്കൊന്നു; കാമുകിയുടെ ബന്ധുക്കൾക്കെതിരേ പോലീസ് കേസ്

കൊ​ല്ലം : ചാമക്കടയിൽ ഓ​ട്ടോ​ഡ്രൈ​വ​ർ കു​ത്തേ​റ്റു​മ​രി​ച്ചു. പ​ത്തോ​ളം പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​യാ​യ സി​യാ​ദ് (32) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ചാ​മ​ക്ക​ട മ​ഹാ​റാ​ണി മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കൊല​ത​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​യാ​യ നൗ​ഷ​റി​ന്‍റെ ബ​ന്ധു​ക്ക​ളാ​യ പ​ത്തോ​ളം പേ​ർ​ക്കെ​തി​രെ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു.

പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: നൗ​ഷ​റി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ളു​മാ​യി സി​യാ​ദ് അ​ടു​പ്പ​ത്തി​ലാ​വു​ക​യും യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് ബ​ന്ധു​ക്ക​ൾ ഇ​ട​പെ​ട്ട് യു​വ​തി​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യും കൗ​ൺ​സലിം​ഗും മ​റ്റും ന​ട​ത്തി ബ​ന്ധ​ത്തി​ൽ​നി​ന്ന് പി​ൻ​തി​രി​പ്പി​ച്ചു.

അ​ടു​ത്തി​ടെ വീ​ണ്ടും യു​വ​തി​യു​മാ​യി സിയാദ് അ​ടു​പ്പ​ത്തി​ലാ​യ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് ഈ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു. സി​യാ​ദി​ന്‍റെ മൃ​ത​ദേ​ഹം കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

 

Related posts