ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ വളരെയധികം സുരക്ഷിതരാണ് ! മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രിയാമണി…

നടി പ്രിയമണിയും മുസ്തഫ രാജും തമ്മില്‍ നടന്ന വിവാഹം അസാധുവാണെന്നു പറഞ്ഞ് മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. മുസ്തഫ തന്നില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നായിരുന്നു ആയിഷയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് പ്രിയാമണി. മുസ്തഫയും താനും തമ്മിലുള്ള ബന്ധം സുരക്ഷിതമാണെന്നും എപ്പോഴും തങ്ങള്‍ പരസ്പരം സംസാരിക്കുമെന്നും പ്രിയ ബോളിവുഡ് ഹംഗാമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രിയാമണിയുടെ വാക്കുകള്‍ ഇങ്ങനെ…’ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോല്‍. ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍, ഇതുവരെ, ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ വളരെയേറെ സുരക്ഷിതരാണ്, ഇപ്പോഴും അതേ. അദ്ദേഹം ഇപ്പോള്‍ യുഎസിലാണ്. അവിടെ ജോലി ചെയ്യുകയാണ്. എല്ലാ ദിവസവും ഞങ്ങള്‍ പരസ്പരം സംസാരിക്കുമെന്നത് തീര്‍ച്ചപ്പെടുത്തിയതാണ്. എത്ര ജോലി തിരക്കായാലും സുഖമായിരിക്കുന്നവല്ലോ എന്ന് അന്വേഷിക്കാനെങ്കിലും ശ്രദ്ധിക്കും. അദ്ദേഹവുമതേ ഫ്രീ ആകുമ്പോള്‍ എന്നെ വിളിക്കും അല്ലെങ്കില്‍ സന്ദേശങ്ങള്‍…

Read More

അയാള്‍ ഇപ്പോഴും എന്റെ ഭര്‍ത്താവാണ് എന്റെ രണ്ടു കുട്ടികളുടെ പിതാവും ! പ്രിയാമണിയുടെ ഭര്‍ത്താവ് മുസ്തഫയ്‌ക്കെതിരേ ആദ്യഭാര്യ ആയിഷ രംഗത്ത്…

തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമാണ് മലയാളിയായ പ്രിയാമണി. 2003ല്‍ തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം തെന്നിന്ത്യയിലെ എല്ലാഭാഷകളിലും കൂടാതെ ബോളിവുഡ് ചിത്രങ്ങളുടെയും ഭാഗമായി. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അവാര്‍ഡുകളും ചുരുങ്ങിയ കാലം കൊണ്ട് നടി സ്വന്തമാക്കിയിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല മിനിസ്‌ക്രീനിലും പ്രിയ മണി സജീവമാണ്. സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് പ്രിയാമണി വിവാഹിതയാകുന്നത്. ബിസിനസുകാരനായ മുസ്തഫ രാജിനെയാണ് പ്രിയാമണി വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. 2017 ലാണ് മുസ്തഫയെ പ്രിയാ മണി വിവാഹം കഴിക്കുന്നത്. ഏറെ വാര്‍ത്ത പ്രധാന്യം നേടിയ താര വിവാഹമായിരുന്നു ഇത്. ഇപ്പോഴിതാ പ്രിയാമണി-മുസ്തഫ വിവാഹം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇവരുടെ വിവാഹത്തിനെതിരേ മുസ്തഫയുടെ ആദ്യഭാര്യ ആയിഷ രംഗത്തെത്തിയിരിക്കുകയാണ്. ഇവരുടെ വിവാഹം അസാധുവാണെന്നാണ് ആദ്യ ഭാര്യ ആരോപിക്കുന്നത്. ഇ-ടൈംസിനോടാണ് ആയിഷ പ്രിയാമണിയുടേയും മുസ്തഫയുടേയും വിവാഹം നിയമപരമായ ആസാധുവാണെന്ന് പറഞ്ഞത്. മുസ്തഫയുമായുളള വിവാഹമോചനം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താന്‍…

Read More

എ​ന്നെ വി​വാ​ഹം ക​ഴി​ക്കു​മോ…പ്രി​യാമ​ണിയുടെ ര​സി​ക​ൻ മ​റു​പ​ടി​

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ മു​ൻ​നി​ര നാ​യി​ക​യാ​ണ് പ്രി​യാ മ​ണി. മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ള​ട​ക്കം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള ന​ടി​യാ​ണ് പ്രി​യാ മ​ണി. ത​മി​ഴ്, മ​ല​യാ​ളം, തെ​ലു​ങ്ക് തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലെ​ല്ലാം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഫി​ലിം​ഫെ​യ​ർ പു​ര​സ്കാ​ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും പ്രി​യാ മ​ണി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2017ലാ​യി​രു​ന്നു പ്രി​യാ മ​ണി വി​വാ​ഹി​ത​യാ​കു​ന്ന​ത്. മു​സ്ത​ഫ​യാ​ണ് പ്രി​യ​യു​ടെ ഭ​ർ​ത്താ​വ്. ഫാ​മി​ലി മാ​നി​ലൂ​ടെ ഒ​ടി​ടി​യി​ലും പ്രി​യാ മ​ണി സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഓ​രോ ക​ഥാ​പാ​ത്ര​വും സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് പ്രി​യാ മ​ണി തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. നി​ല​വി​ൽ ബെം​ഗ​ളൂ​രു​വി​ലാ​ണ് പ്രി​യ താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡ്സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്രി​യാ മ​ണി എ​ത്തി​യി​രു​ന്നു. ക​റു​പ്പ​ണി​ഞ്ഞ് സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​യി​രു​ന്നു പ്രി​യാ മ​ണി എ​ത്തി​യ​ത്. ഈ ​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ​ങ്കു​വ​ച്ചി​രു​ന്നു താ​രം. ക​റു​പ്പ​ണി​യു​ന്ന സ്ത്രീ​ക​ൾ ക​ള​ർ​ഫു​ൾ ജീ​വി​തം ന​യി​ക്കു​മെ​ന്നാ​യി​രു​ന്നു ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു കൊ​ണ്ട് പ്ര​യാ മ​ണി പ​റ​ഞ്ഞ​ത്. ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. ചി​ത്ര​ത്തി​ന്…

Read More

എജ്ജാതി മറുപടി ! അശ്ലീല കമന്റിട്ടയാളെ കണ്ടം വഴി ഓടിച്ച് പ്രിയാമണിയുടെ മറുപടി…

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ധിച്ചു വരികയാണ്. സെലിബ്രിറ്റികളായ സ്ത്രീകളാണ് കൂടുതലും ഇരകളാകുന്നത്. ഇന്‍ബോക്സുകളിലും കമന്റ് ബോക്സുകളിലും അശ്ലീലം വിസര്‍ജ്ജിക്കുന്നവരെ പലപ്പോഴും അവര്‍ അവഗണിക്കും. എന്നാല്‍ ഒരു പരിധി വിടുമ്പോള്‍ ചിലരെങ്കിലും ശക്തമായി പ്രതികരിക്കും. അത്തരത്തില്‍ ഒരു പ്രതികരണത്തിന് മുതിര്‍ന്നിരിക്കുകയാണ് പ്രിയാമണി. തന്റെ പോസ്റ്റില്‍ അശ്ലീല കമന്റിട്ടവന് നല്ല കിടിലന്‍ മറുപടിയാണ് നടി നല്‍കിയത്. നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചായിരുന്നു കമന്റ്. സ്‌മൈലിംഗ് മാന്‍ എന്ന ഐഡിയില്‍ നിന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രിയാമണി നല്‍കിയ മറുപടി ഇങ്ങനെ… ”ആദ്യം നിങ്ങളുടെ അമ്മയോടും സഹോദരിയോടും ഇതേ ചോദ്യം ചോദിക്കൂ. അവര്‍ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം”- പ്രിയാമണി കുറിച്ചു. എന്തായാലും പിന്നെ കമന്റിട്ടവന്റെ പൊടിപോലും കണ്ടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…

Read More

തെറ്റു ചെയ്യാത്താവരായി ആരുണ്ട് ! ഇനി ഒരിക്കലും ആ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് വെളിപ്പെടുത്തി നടി പ്രിയാമണി

വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിദ്ധ്യമാണ് നടി പ്രിയാമണി. ഇക്കാലയളവില്‍ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായിക പദവി കയ്യാളാനും താരത്തിനായിട്ടുണ്ട്. രണ്ടു തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം ആണ് താരം സത്യം എന്ന മലയാള സിനിമയില്‍ നായികയായി എത്തുന്നത്. അതിനു ശേഷം അധികം മലയാള ചിത്രങ്ങള്‍ താരം ചെയ്തിട്ടില്ല എങ്കിലും ചെയ്തവ ഒക്കെ പ്രധാന വേഷങ്ങള്‍ ആയിരുന്നു. തെലുങ്ക്, കന്നട ചിത്രങ്ങളിലും താരം തിളങ്ങി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. തമിഴില്‍ അസുരന്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച അവിസ്മരണീയമാക്കിയ പച്ചയമ്മാള്‍ എന്ന കഥാപാത്രത്തെ തെലുങ്കു റീമേക്കില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് പ്രിയാമണിക്ക് ആയിരുന്നു. ഇതിന്റെ സന്തോഷവും താരം അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. അസുരന്‍ കണ്ടപ്പോള്‍ തന്നെ മഞ്ജു ചേച്ചി ചെയ്ത പച്ചയമ്മാള്‍ എന്ന കഥാപാത്രത്തിനോട് ഒരിഷ്ട്ടം തോന്നിയിരുന്നു.…

Read More

ആ വാര്‍ത്തകേട്ട് ഞാന്‍ ആകെ ഷോക്ക് ആയി ! തന്നെ ഏറ്റവുമധികം ഞെട്ടിച്ച സംഭവത്തെക്കുറിച്ച് നടി പ്രിയാമണി പറയുന്നതിങ്ങനെ…

മലയാളികളുടെ ഇഷ്ടതാരവും ദേശീയ പുരസ്‌കാര ജേതാവുമായ പ്രിയാമണി വിവാഹശേഷം താല്‍ക്കാലികമായി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ജീവിതത്തില്‍ താന്‍ നേരിട്ട ഏറ്റവും ഷോക്കിംഗായ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് പ്രിയാമണി ഇപ്പോള്‍. നടന്‍ തരുണുമായി തന്റെ വിവാഹം ഫിക്സ് ചെയ്തു എന്നു മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയാണ് തന്നെ ഏറ്റവുമധികം ഞെട്ടിച്ചതെന്ന് പ്രിയാമണി പറയുന്നു. ഒരു അഭിമുഖത്തിലാണ് പ്രിയാമണി ഇക്കാര്യം പറഞ്ഞത്. തരുണിന്റെ അമ്മ വിവാഹത്തിന് സമ്മതം നല്‍കിയെന്നായിരുന്നു അന്ന് പ്രചരിച്ച വാര്‍ത്തയെന്നും ഈ വാര്‍ത്ത അറിഞ്ഞ ഉടനെ താന്‍ അച്ഛനെ വിളിച്ച് കാര്യം സംസാരിച്ചെന്നും പ്രിയമണി പറഞ്ഞു.

Read More